പൊയ്നാച്ചി ∙ ദേശീയപാത പൊയ്നാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നിർത്തിവച്ച സർവീസ് റോഡുകളുടെ നിർമാണ പ്രവൃത്തികൾ ഫെബ്രുവരി 20നകം പൂർത്തിയാക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്താൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. നിർമാണപ്രവൃത്തി ഏറ്റെടുത്ത മേഘ കമ്പനിയുടെ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്താൻ യോഗം തീരുമാനിച്ചത്.
പണിയുടെ പുരോഗതി കർമ സമിതി അവലോകനം ചെയ്യും.
ചെമ്മനാട് പഞ്ചായത്തംഗങ്ങളായ അജന്ന എ. പവിത്രൻ, മിനി ശശികുമാർ, റീപാ ഉണ്ണികൃഷ്ണൻ, കർമ സമിതി കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, കെവിവിഇഎസ് പ്രസിഡന്റ് എം.
രാഘവൻ നായർ, ശശിധരൻ കൈരളി, രാജൻ കെ. പൊയിനാച്ചി, രാഘവൻ വലിയവീട്, രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ, ക്ലൂബ്ബുകൾ, ആരാധനാലയ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മേഘ പ്രതിനിധികൾ നാട്ടുകാരുമായി ചർച്ച നടത്തി. ഒരുമാസത്തിനകം പണിതീർക്കുമെന്ന് മേഘ കർമസമിതിയെ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

