ചെറുവത്തൂർ ∙ സംസ്കൃതത്തിന്റെ പണ്ഡിതരംഗത്ത് ചെറുതല്ല തങ്ങളെന്ന് യുവപണിക്കന്മാർ തെളിയിച്ചപ്പോൾ പൂരോത്സവത്തിന്റെ പ്രതീതിയിൽ നിറഞ്ഞ് ചെറുവത്തൂർ. കേരള പൂരക്കളി കലാ അസോസിയേഷൻ പൂരക്കളി അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പൂരക്കളി–മറത്തുകളിയുടെ ഭഗമായിട്ടാണ് ഇന്നലെ മറത്തുകളി നടന്നത്.
സാഗർ പണിക്കരും മടിക്കൈയിലെ സജിത്ത് പണിക്കരും അണ്ടോളിലെ രാജേഷ് പണിക്കരും കൊടക്കാട്ടെ ജനാർദനൻ പണിക്കരും തമ്മിലായിരുന്നു മറത്തുകളി നടന്നത്. പൂരക്കളിയിലെ പണ്ഡിത സദസ്സ് എന്നാണ് മറത്തുകളിയെ വിശേഷിപ്പിക്കുന്നത്.
മറത്തുകളിക്കുശേഷം നടന്ന പൂരക്കളി പ്രദർശനത്തിൽ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം, കൊളത്തൂർ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, കൊടക്കാട് പണയക്കാട്ട് ഭഗവതി ക്ഷേത്രം, നീലേശ്വരം കടിഞ്ഞിക്കടവ് ഭഗവതി ക്ഷേത്രം എന്നീ സംഘങ്ങൾ പൂരക്കളി അവതരിപ്പിച്ചു.
ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
ടി.ഐ.മധുസുദനൻ എംഎൽഎ, പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ, ടി.നാരായണൻ, സി.ചന്ദ്രൻ, പി.വി കുഞ്ഞിക്കണ്ണൻ കയ്യൂർ, ടി.ചോയ്യമ്പു, വിനോദ് തലക്കാട്ട്, മഞ്ഞത്തൂർ കൃഷ്ണൻ, മാടായി കുഞ്ഞിക്കണ്ണൻ, എൻ.അപ്പു, സെറിന സലാം, കെ.പ്രതീഷ്, എം.വി ഷിജു, കരുണാകരൻ മുട്ടത്ത്, ഫൈസൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.
ഇന്ന് കുട്ടമത്ത് പൂമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂരക്കളി ശിൽപശാല അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. എം.വി.തമ്പാൻ പണിക്കർ അധ്യക്ഷത വഹിക്കും.
വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം പൂരക്കളി കലാ അസോസിയേഷൻ ചെയർമാൻ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

