നീലേശ്വരം ∙ എരിക്കുളം വലിയ പാറയിലെ ശിലാചിത്രങ്ങൾ കോറിയിട്ട പുൽമേടുകൾക്കിടയിലെ 20 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കരിമ്പാറ സന്ദർശിച്ച് കേരള സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പഠനത്തിൽ നേരത്തെ കണ്ടെത്തിയ ശിലാചിത്രങ്ങൾക്ക് പുറമേ രണ്ട് ശിലാചിത്രങ്ങൾ കൂടി ഇവിടെ കണ്ടെത്തി.
ഏറ്റുകുടുക്കയിലും, അരിയിട്ട പാറയിലുമുള്ള കന്നുകാലികളുടെ രൂപത്തോട് സാദൃശ്യമുള്ള ശിലാചിത്രങ്ങളാണ് ഇവ.
തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു നീങ്ങുന്ന രീതിയിലാണ് മൃഗങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുള്ളത്.
നൂറ്റാണ്ടുകൾക്കു മുൻപ് മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ കേരളത്തിലെ വയനാട് വരെയുള്ള ചെങ്കൽ പാറകളിൽ മൂർച്ചയുള്ള ആയുധം കൊണ്ട് വരച്ച ശിലാചിത്രങ്ങളിൽ സുപ്രധാന സ്ഥാനം എരിക്കുളം വലിയപാറയിലെ ശിലാചിത്രങ്ങൾക്കുണ്ട് എന്നാണ് കണക്കാക്കുന്നത്. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജ്, പുരാവസ്തു വകുപ്പ് എക്സ്കവേഷൻ അസിസ്റ്റൻറ് വി.എ.വിമൽകുമാർ, ടി.പി.നിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക പുരാവസ്തു ഗവേഷകൻ സതീശൻ കാളിയാനവുമാണ് പഠന സംഘത്തിലുണ്ടായിരുന്നത്.
ഒരു മാസം മുൻപാണ് നെഹ്റു കോളജ് ചരിത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത്, സതീശൻ കാളിയാനം, ബറോഡ സർവകലാശാല വിദ്യാർഥികളായ അസ്ന ജിജി, അനഘ ശിവരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ പരുന്തിന്റെയും പാമ്പിന്റെയും രൂപസാദൃശ്യമുള്ള ശിലാചിത്രങ്ങൾ എരിക്കുളം വലിയപാറയിൽ കണ്ടെത്തിയത്.
വലിയപാറയ്ക്കു പുറമേ സമീപ പ്രദേശങ്ങളായ കാഞ്ഞിരപ്പൊയിലിലെ കാൽപാടുകളുടെ ശിലാചിത്രവും, മടിക്കൈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെങ്കൽപ്പാറ തുരന്നു നിർമിച്ച ചെറിയ ഗുഹകളും പുരാവസ്തു വകുപ്പ് അധികൃതർ പരിശോധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

