കരിന്തളം∙ ഇപ്പോൾ നീലേശ്വരം–ചിറ്റാരിക്കാൽ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ മുഴുവൻ തോളേനിയിലെ റോഡരികിൽ വിരിഞ്ഞു നിൽക്കുന്ന വിവിധ വർണങ്ങളിലുള്ള പൂക്കളിലാണ്. 5 മാസം മുൻപ് ഉദ്ഘാടനം ചെയ്ത തോളേനിയിലെ യുദ്ധ സ്മാരകത്തിന്റെ പരിസരത്താണ് കിനാനൂർ–കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി വസന്തം തീർത്തിരിക്കുന്നത്.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് വേണ്ടി നിർമിച്ച യുദ്ധ സ്മാരകത്തിലെത്തുന്ന സന്ദർശകർക്കും ഈ ദൃശ്യാനുഭവം സന്തോഷം പകരുന്നു.
സൈനിക കൂട്ടായ്മയുടെ ഭാരവാഹികളായ സി.സുധാകരൻ ബിരിക്കുളം, വസന്തൻ പി.തോളേനി, ജോഷി വർഗീസ്, പി.വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടം ഒരുക്കിയത്. നാളെ രാവിലെ 9.30ന് സ്പീക്കർ എ.എൻ.ഷംസീർ യുദ്ധ സ്മാരകം സന്ദർശിക്കുന്നുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി റീത്ത് ലെയ്ങ് സെറിമോണിയൽ പരേഡും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]