വെള്ളരിക്കുണ്ട്∙ ശക്തമായ മഴയെ തുടർന്ന് ഇലകൾ പൂർണ്ണമായും പൊഴിഞ്ഞതിനാൽ റബർ കർഷകർ ദുരിതത്തിൽ. ഇലപൊഴിച്ചൽ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും.
ഏറ്റവും കൂടുതൽ കറ ലഭിക്കുന്ന സമയമാണെങ്കിലും ഷെയ്ഡ് ഇട്ട് ടാപ്പിങ് ചെയ്യുന്നവർക്ക് പോലും ഉദ്ദേശിച്ച പാൽ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. തോരാ മഴ കാരണം ആർക്കും തന്നെ ഇത്തവണ ടാപ്പിങ് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. റബറിനെ മാത്രം ആശ്രയിച്ചുകഴിയുന്ന മലയോരത്തെ ഭൂരിഭാഗം കർഷകരും കാടുതെളിക്കാനോ വളപ്രയോഗം നടത്താനോ പറ്റാതെ വിഷമിക്കുകയാണ്.
കിലോയ്ക്ക് 220 രൂപ വരെ വില ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ 183 രൂപയായി കുറഞ്ഞു.
ടാപ്പിങ് ആരംഭിച്ചാൽ വിലവീണ്ടും കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മുൻപ് ദ്രുതവാട്ടംമൂലം കുരുമുളക് വള്ളികൾ പൂർണമായും നശിച്ചതും നാളികേര വില കുത്തനെ ഇടിഞ്ഞതിനാൽ തെങ്ങുകൾ മുറിച്ചുമാറ്റി റബർ കൃഷിയിലേക്ക് തിരിഞ്ഞവരുമുണ്ട്..
നിലവിൽ ടാപ്പിങ് തൊഴിലാളികളെ കിട്ടാനുമില്ല. ഇക്കാരണത്താൽ പലരും തോട്ടം പാട്ടത്തിന് കൊടുക്കുകയാണ്.
തെങ്ങിന്റെ മണ്ഡരിയും കമുങ്ങിന്റെ മഹാളിരോഗവും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് റബറിൽ ഉണ്ടായ പ്രതീക്ഷയ്ക്കും ഇലപൊഴിച്ചൽ മങ്ങലേൽപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

