
കൊന്നക്കാട് ∙ തലച്ചോറിൽ മുഴ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബളാൽ പാമത്തട്ടിലെ അനീഷ് ആന്റണിയുടെ ചികിത്സാ നിധിയിലേക്ക് ആവശ്യമായ തുകണ്ടത്താൻ ചികിത്സ സഹായകമ്മിറ്റി നാട്ടുകാരുടെ കൂട്ടായ്മയുടെ കരുത്തിൽ നടത്തിയ മെഗാ ബിരിയാണി ചാലഞ്ചിൽ വിറ്റഴിച്ചത് 12 ലക്ഷം രൂപയുടെ ബിരിയാണി. കൊന്നക്കാട് സെന്റ് മേരീസ് പള്ളിവികാരി ഫാ.ഏലിയാസ് എടുക്കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം, കരിമ്പിൽ മദനഗോപാൽ എന്നിവർക്ക് ബിരിയാണി പായ്ക്കറ്റ് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പ്രദേശത്തെ ഡ്രൈവർമാരും വ്യാപാരികളും കർഷകരും പ്രവാസികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഉൾപ്പെടെയുള്ള ബഹുജന കൂട്ടായ്മയുടെ പ്രയത്നമാണ് ബിരിയാണി ചാലഞ്ച് വൻ വിജയമാക്കിതീർത്തതെന്ന് ഭാരവാഹികൾ പറഞ്ഞു ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച 12 ലക്ഷത്തോളം രൂപ അടുത്തദിവസം അനീഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ രാജു കട്ടക്കയം കരിമ്പിൻ മദനഗോപാൽ ഫാ.ഏലിയാസ് എടുക്കുന്നേൽ , ബിൻസി ജെയിൻ, ടി.ദീപാഷ് എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]