
ചെറുവത്തൂർ ∙ സിപിഎം നേതാവ് ടി.ഐ.മധുസൂദനൻ ചെയർമാനായ പൂരക്കളി അസോസിയേഷനെതിരെ ക്ഷേത്ര പൂരക്കളി കലാ–അക്കാദമി എന്ന പുതിയ സംഘടന രൂപീകരിച്ച് പൂരക്കളി കലാകാരന്മാർ. ഇന്നലെ ഉച്ചയ്ക്ക് തുരുത്തിയിൽ ചേർന്ന രൂപീകരണ യോഗത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
പുതിയ സംഘടനയുടെ രൂപീകരണം തുരുത്തിയിൽ നടക്കവേ പൂരക്കളി അസോസിയേഷന്റെ ചെറുവത്തൂർ മേഖലാ കൺവൻഷൻ കുട്ടമത്ത് ക്ഷേത്രത്തിൽ നടന്നു. ഇതിൽ ടി.ഐ.മധുസുദനൻ എംഎൽഎയും ഉദ്ഘാടകനായി എം.
രാജഗോപാലൻ എംഎൽഎയും പങ്കെടുത്തു. ഇതോടെ കണ്ണൂർ–കാസർകോട് ജില്ലകളിൽ കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയിരുന്ന പൂരക്കളി കലാകാരന്മാരുടെ സംഘടന രണ്ടായി.
1996ൽ ആണ് പൂരക്കളി കലാകാരന്മാരുടെ സംഘടന രൂപംകൊള്ളുന്നത്.
മയിച്ച പി.ഗോവിന്ദൻ പ്രസിഡന്റും ടി. ചോയ്യമ്പു ജനറൽ സെക്രട്ടറിയുമായി കേരള പൂരക്കളി കലാ അക്കാദമി എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.
പിന്നീട് പൂരക്കളി ജനകീയമാക്കുന്ന ഒട്ടേറെ പരിപാടികൾ നടത്തി. അടുത്ത കാലത്ത് സംഘടനയ്ക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. മാസങ്ങൾക്ക് മുൻപ് ചാമുണ്ഡിക്കുന്നിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിപിഎം നേതാവ് ടി.ഐ.മധുസൂദനൻ എംഎൽഎ സംഘടനയുടെ തലപ്പത്തെത്തിയത്.
ഈ സമ്മേളനത്തിൽ സംഘടനയുടെ പേര് പൂരക്കളി കലാ അസോസിയേഷൻ എന്നാക്കി. ഈ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്നലെ തുരുത്തിയിൽ പൂരക്കളി കലാകാരന്മാർ ഒത്തുചേർന്ന് പുതിയ സംഘടനയ്ക്ക് രൂപംകൊടുത്തത്.
യോഗം തെയ്യം കലാ അക്കാദമി സെക്രട്ടറി പി.വി.ലവ്ലിൻ ഉദ്ഘാടനം ചെയ്തു. കാട്ടമ്പള്ളി നാരായണൻ അധ്യക്ഷനായി.
മയിച്ച ഗോവിന്ദൻ എത്തിയില്ല; ടി.
ചോയ്യമ്പു പങ്കെടുത്തു
ചെറുവത്തൂർ ∙ പൂരക്കളി രംഗത്തെ രണ്ട് സംഘടനകളുടെ പരിപാടികൾ ഒരേസമയം ചെറുവത്തൂരിലും തുരുത്തിയിലുമായി നടന്നപ്പോൾ സംഘടനയുടെ സ്ഥാപക നേതാക്കളെ ആദരിക്കാനുള്ള പരിപാടി രണ്ടിടത്തും സംഘടിപ്പിച്ചിരുന്നു. സ്ഥാപക നേതാക്കളായ മയിച്ച പി.ഗോവിന്ദൻ, ടി.
ചോയ്യമ്പു എന്നിവരെയാണ് ആദരിക്കാൻ തീരുമാനിച്ചത്. എന്നാൽ രണ്ടു പരിപാടികളിലും മയിച്ച പി.
ഗോവിന്ദൻ പങ്കെടുത്തില്ല. പൂരക്കളി കലാ അസോസിയേഷൻ നടത്തിയ ചെറുവത്തൂരിലെ പരിപാടിയിൽ ടി.
ചോയ്യമ്പു പങ്കെടുത്തു.
ഭാരവാഹികളെ തിരഞ്ഞെടുത്തു
ചെറുവത്തൂർ ∙ ക്ഷേത്ര പൂരക്കളി കലാ അക്കാദമിയുടെ സംസ്ഥാന പ്രസിഡന്റായി പിലാക്കാൽ അശോകനെയും സെക്രട്ടറിയായി രഘുനാഥ് കയ്യൂരിനെയും തിരഞ്ഞെടുത്തു. പി.കെ.നാരായണനാണ് (ട്രഷറർ). ജില്ലാ ഭാരവാഹികൾ: കാസർകോട് ജില്ലാ കമ്മിറ്റി– പ്രദീപൻ തുരുത്തി (പ്രസി) എം.വി.സുരേന്ദ്രൻ (സെക്ര).
കണ്ണൂർ ജില്ലാ കമ്മിറ്റി– യു.കെ.രമേശൻ (പ്രസി) എം. രാഘവൻ വെള്ളൂർ (സെക്ര) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]