
തൃക്കരിപ്പൂർ ∙ കനത്ത മഴയും കാറ്റും തുടരുന്നതിനിടെ വലിയപറമ്പ് പഞ്ചായത്തിൽ കടലാക്രമണം ശക്തിപ്പെട്ടു. വിവിധ ഭാഗങ്ങളിൽ തെങ്ങുകൾ കടലെടുത്തു.
കടൽ കര കവർന്നെടുക്കുന്നത് ആശങ്കയുണ്ടാക്കി. ഇന്നലെ സന്ധ്യയോടെയാണ് കടലേറ്റം രൂക്ഷമായത്.
വലിയപറമ്പിന്റെ മധ്യഭാഗം മുതൽ തെക്കൻ ദിശയിൽ കടലേറ്റം തുടരുകയാണ്. കോർണിഷ് ബീച്ച് പരിസരത്ത് തെങ്ങുകൾ കടലെടുത്തിട്ടുണ്ട്. കരയും കവർന്നു.
കടൽ കരയിലേക്ക് കൂടുതൽ പാഞ്ഞു കയറുന്നുണ്ട്. തെങ്ങുകൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നുമുണ്ട്.
കഴിഞ്ഞദിവസം തൃക്കരിപ്പൂർ കടപ്പുറം മേഖലയിൽ 10 മീറ്ററോളം കര കവർന്നെടുക്കുകയുണ്ടായി. കടലേറ്റം ഇതേ നിലയിൽ തുടരുമോയെന്ന ഭീതിയുണ്ട് കടലോര ജനതയ്ക്ക്.
കടൽസംരക്ഷണ ഭിത്തിയുടെ അഭാവം വല്ലാതെ ദുരിതമുണ്ടാക്കുന്ന പഞ്ചായത്താണിത്. കാലവർഷത്തിൽ നാശം സംഭവിക്കാറുണ്ട്.
കടലാക്രമണത്തെ ചെറുക്കാൻ പദ്ധതികൾ ഇല്ലാത്തതു മൂലം തീരമേഖല നേരിടുന്ന കഷ്ടപ്പാട് കഴിഞ്ഞദിവസം ‘മെട്രോ മനോരമ’ ചൂണ്ടിക്കാട്ടിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]