പാണത്തൂർ ∙ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ പെരുമുണ്ടയിൽ വളർത്തുനായയെ കടിച്ചുകൊന്നനിലയിൽ കണ്ടെത്തി.
പെരുമുണ്ടയിലെ പി.ജി.സുശീലയുടെ നായയെയാണ് രാത്രി ഒരുമണിയോടെ കൊന്നത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ പുലി ഓടുന്നത് കണ്ടതായി പറയുന്നു. വിവരം അറിഞ്ഞ് വനംവകുപ്പ് പനത്തടി സെക്ഷൻ അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കല്ലപ്പള്ളി, പെരുമുണ്ട, കമ്മാടി പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരമായി വന്യമൃഗശല്യം രൂക്ഷമാണ്.
നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കമ്മാടയിൽ ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. വളർത്തുനായ്ക്കളെ കാണാതാകുകയോ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്യുന്നതും പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

