ചെറുവത്തൂർ∙ ദേശീയപാതയിലുള്ള ജില്ലയിലെ പ്രധാന ചെക്പോസ്റ്റുകളായ മഞ്ചേശ്വരം, ചെറുവത്തൂർ എന്നിവ അടച്ചിട്ടു. ഇനി ചെക്പോയിന്റുകൾ മാത്രം.
പെർളയിലെ ചെക്പോസ്റ്റിന്റെ സമയം 24 മണിക്കൂറാക്കി മാറ്റി. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ചെക്പോസ്റ്റുകൾ അടച്ചിടണമെന്ന് നേരത്തെ തന്നെ കേന്ദ്ര നിർദേശം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.
ഇതിനിടയിലാണ് കഴിഞ്ഞ നവംബർ 15ന് ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം ചെക്പോസ്റ്റുകൾ അടച്ചിട്ടത്. ഇവിടെ ഡപ്യൂട്ടേഷൻ വഴി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥന്മാർ അവരുടെ നേരത്തെ ഉണ്ടായിരുന്ന ഓഫിസുകളിലേക്ക് മാറാൻ നിർദേശം നൽകി കഴിഞ്ഞു.
വാഹനങ്ങൾ ചെക്പോസ്റ്റുകൾക്ക് മുൻപിൽ പിടിച്ചിടുന്നത് ശബരിമല സീസണിലെ എക്കാലത്തെയും കാഴ്ചയാണ്.
ചെക്പോസ്റ്റുകൾ അടച്ചിട്ടതോടെ ഇത്തവണത്തെ ശബരിമല സീസൺ കാലത്ത് ഇത്തരം കാഴ്ചകൾ ഇല്ലാതെയായി. അതേസമയം ചെക്പോസ്റ്റുകൾക്ക് പകരം ചെക്ക് പോയിന്റുകൾ തുടങ്ങാൻ നിർദേശം ഉണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കുമ്പള ആരിക്കാടിയിൽ ചെക്പോയിന്റ് തുറന്നിട്ടുണ്ട്. നേരത്തെ രാവിലെ 9 മുതൽ 5 വരെ മാത്രം പ്രവർത്തിച്ചിരുന്ന പെർള ചെക്പോസ്റ്റ് ഇനി 24 മണിക്കൂറും പ്രവർത്തിക്കും. അതേസമയം ചെറുവത്തൂരിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റ് അടച്ചിട്ടെങ്കിലും ബോർഡുകൾ ഇതുവരെ മാറ്റിയിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

