ഉദുമ ∙ എസ്ഐആർ പൂർത്തിയായപ്പോൾ ഉദുമ നിയോജക മണ്ഡലത്തിന്റെ വോട്ടർപട്ടികയിൽ നിന്ന് 8,917 പേരെയാണ് നീക്കം ചെയ്തത്. മരിച്ചുപോയ 3,363 പേരും കണ്ടെത്താൻ കഴിയാത്ത 1,825 പേരും സ്ഥലംമാറിപ്പോയ 2825 പേരും ഇതിലുൾപ്പെടും.
ഇതിൽ 3,565 പുരുഷ വോട്ടർമാരും 5,352 സ്ത്രീ വോട്ടർമാരുമാണ്.
മഞ്ചേശ്വരത്ത് പുറത്തായത് 15521 വോട്ടർമാർ
കാസർകോട്∙ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സമഗ്രവോട്ടർ പട്ടിക പരിഷ്കരണത്തോടെ പുറത്തായത് 15521 വോട്ടർമാർ. നവംബർ 4 വരെ ആകെയുണ്ടായ 227241 വോട്ടർമാരിൽ 113775 പുരുഷന്മാരും 113466 സ്ത്രീകളുമായിരുന്നു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്തിമ പരിഷ്കരണ പട്ടികയിൽ 15521 വോട്ടർമാരുടെ കുറവിൽ 9076 സ്ത്രീകളും 6445 പുരുഷന്മാരുമാണ്. 5291 പേരാണ് മരണപ്പെട്ടത്.
4249 പേരെ കണ്ടെത്താനായില്ല. 5111 (2.25%) പേർ സ്ഥിരമായി മാറി.
വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ട 545 പേരും മറ്റുള്ള 325 ഉൾപ്പെടെ 15521 പേരാണ് പുറത്തായത്.
കാസർകോട് 15183 പേർ പുറത്ത്
കാസർകോട് ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ കാസർകോട് മണ്ഡലത്തിൽ 15183 വോട്ടർമാർ പുറത്ത്.
നവംബർ 4 വരെ 102440 പുരുഷന്മാരും 1,03706 സ്ത്രീകളും ആണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇന്നലെ അന്തിമ പരിഷ്കരണ പട്ടിക ഇറക്കിയപ്പോൾ 96161 പുരുഷന്മാരും 94803 സ്ത്രീകളുമായി കുറഞ്ഞു.
6279 പുരുഷന്മാരും 8903 സ്ത്രീകളും പട്ടികയിൽ നിന്നു ഒഴിവായി. 4665 പേർ മരിച്ചു.
2.26 ശതമാനം പേരാണ് ഇത്. 4473 പേരെ കണ്ടെത്താനായില്ല.
ഇത് 2.17 ശതമാനം. 5161 (2.5 ശതമാനം) പേർ സ്ഥിരമായി മാറി.
വോട്ടർപട്ടികയിൽ ചേർക്കപ്പെട്ട 476 പേരും മറ്റുള്ള 408 പേരും ഉൾപ്പെടെയാണ് 15183 പേർ വോട്ടർപട്ടികയിൽ നിന്നു ഒഴിവായിയെന്നാണ് കലക്ടർ ഇറക്കിയ കണക്ക്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം 1074192 പേരാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

