കാസർകോട് ∙ റെയിൽവേ സ്റ്റേഷനുകളിലെ വികസനം വിലയിരുത്തുന്നതിന്റെ ഭാഗമായി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് കാസർകോട് സ്റ്റേഷൻ സന്ദർശിച്ചു. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള പ്രധാന സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കാസർകോട്ടും എത്തിയത്. 32.69 കോടി ചെലവഴിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും പദ്ധതി വിവരങ്ങളും ഉദ്യോഗസ്ഥരോടു ചോദിച്ചറിഞ്ഞു.വികസനത്തിനൊപ്പം സ്റ്റേഷനിലെ പ്രവർത്തനരീതിയും കാര്യക്ഷമതയും അദ്ദേഹം വിലയിരുത്തി.
പ്രവൃത്തികളുടെ കാര്യത്തിൽ ചില മാറ്റങ്ങളും അദ്ദേഹം നിർദേശിച്ചെന്നാണു സൂചന.
വിലയിരുത്തലിനു പിന്നാലെ കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികൃതർ അദ്ദേഹത്തിനു നിവേദനം നൽകി. വിവിധ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുക, കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുക, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

