കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം കൈക്കലാക്കിയ ശേഷം വ്യാജ യുപിഐ പണമിടപാട് രേഖ കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ. കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത് (29) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയിൽ കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ആഭരണം വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തിയ പ്രതി, 1.
യഥാർത്ഥത്തിൽ 1.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്ലെറ്റാണ് കൈക്കലാക്കിയത്. തുടർന്ന് തുക നൽകിയെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ യുപിഐ സ്ക്രീൻഷോട്ട് ജീവനക്കാരെ കാണിച്ച് വേഗത്തിൽ സ്ഥലം വിടുകയായിരുന്നു.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
സമാനമായ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാമനാട്ടുകരയിലെ കൃത്യത്തിന് ശേഷം കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ആർഭാട
ജീവിതം നയിക്കുകയായിരുന്നു ഇയാൾ. സബിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാന സ്വഭാവമുള്ള അഞ്ചോളം കേസുകൾക്ക് തുമ്പുണ്ടാക്കാൻ പോലീസിനായി.
ഫറോക്ക് സബ് ഇന്സ്പെക്ടര്മാരായ മിഥുന്, സുജിത്ത് പി സി, ഷാജി, സി.പി.ഒ അഷീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

