കാസർകോട്∙ രാജ്യാന്തര കാർ റാലിയിൽ 100 മത്സരങ്ങളിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്ഥാപിച്ച് കാർ റാലിയിൽ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ്. കഴിഞ്ഞദിവസം ആഫ്രിക്കയിലെ ടാൻസാനിയയിൽ സമാപിച്ച ആഫ്രിക്കൻ കാർ റാലി ചാംപ്യൻഷിപ്പിൽ ഡ്രൈവർ നവീൻ പുലിഗില്ലയ്ക്കൊപ്പം നാവിഗേറ്ററായിട്ടായിരുന്നു മൂസ ഷരീഫിന്റെ നൂറാം മത്സരം.
മൂസ ഷെരീഫ്– നവീൻ പുലിഗില്ല സഖ്യം എആർസി 3, എൻആർസി-3 വിഭാഗങ്ങളിൽ ജേതാക്കളാവുകയും ഓവറോൾ വിഭാഗത്തിൽ ഏഴാം സ്ഥാനം നേടുകയും ചെയ്തു.
സർക്കീറ്റ് റേസുകളിൽ മൂന്നോ അഞ്ചോ കിലോമീറ്റർ ട്രാക്കിൽ ഡ്രൈവർ തനിച്ച് ചുറ്റിക്കറങ്ങുന്നതിൽ നിന്നു വ്യത്യസ്തമായി കാർ റാലിയിൽ 100 മുതൽ 1000 വരെ കിലോ മീറ്റർ ദൂരം ഉൾപ്പെടും. ഡ്രൈവർക്കു പുറമേ നാവിഗേറ്ററും റാലികളിൽ ഉണ്ടാവും.
ഡ്രൈവറും നാവിഗേറ്ററും ചേർന്നാണ് പരിശീലനം. വിവരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതും ഇന്റർകോമിൽ ഈ വിവരങ്ങൾ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കുന്നതും നാവിഗേറ്ററാണ്.
അതിനാൽ പരിചയ സമ്പന്നനായ നാവിഗേറ്റർക്കാണ് ഡിമാൻഡ്.
വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 23 ടീമുകളാണ് ആഫ്രിക്കൻ കാർ റാലി ചാംപ്യൻഷിപിൽ പങ്കെടുത്തത്. 320 കിലോമീറ്റർ ദൈർഘ്യമുള്ള 9 സ്പെഷൽ സ്റ്റേജുകൾ അടങ്ങിയ സാഹസിക പാതയിലൂടെയുള്ളതായിരുന്നു റാലി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 16 വ്യത്യസ്ത ഡ്രൈവർമാരുടെ കൂടെ നാവിഗേറ്ററായി പങ്കാളിയായാണ് മൂസ ഷെരീഫ് 100 മത്സരങ്ങൾ തികച്ചത്.
ഇതിനകം 341 റാലികളിൽ മത്സരിക്കുകയും 8 തവണ ദേശീയ തലത്തിൽ കാർ റാലി ചാംപ്യൻപട്ടം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ മോട്ടർ സ്പോർട്സ് അസോസിയേഷൻ, കേരളീയം മോട്ടർ സ്പോർട്ട് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റ് കൂടിയാണ് മൂസ ഷെരീഫ്.
താൽപര്യമുള്ളവർക്ക് പരിശീലനവും നൽകുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]