നീലേശ്വരം∙ ദേശീയപാതയിലെ കരുവാച്ചേരി വളവിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു.
ആർക്കും പരുക്കില്ല. അതിരാവിലെ റോഡിൽ തിരക്ക് കുറവായിരുന്നതിനാലാണ് വൻഅപകടം ഒഴിവായത്.
വേസ്റ്റ് പേപ്പറുമായി കാഞ്ഞങ്ങാട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി മറിഞ്ഞ ഭാഗത്തെ സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ചെരിവ് വലിയ വാഹനങ്ങൾക്ക് ഭീഷണിയാണെന്ന് നേരത്തെ തന്നെ പലതവണ ചൂണ്ടിക്കാണിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു.
ഈ ഭാഗത്ത് റോഡുകളുടെ ഉയരവ്യത്യാസവും ചെരിവും കാരണം ലോഡ് കയറ്റിയ ഭാരവാഹനങ്ങൾക്കു വേഗത അൽപമൊന്നു കൂടിയാൽ തന്നെ അവ മറിയാൻ സാധ്യത വളരെ കൂടുതലാണ്.
ഗ്യാസ് ടാങ്കറുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം ഈ വഴി കടന്നുപോകുന്നതിനാൽ അപകട സാധ്യത കുറയ്ക്കാനുള്ള അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]