ബോവിക്കാനം ∙ എട്ടാംമൈലിൽ അപകടഭീഷണി ഉയർത്തി റോഡിൽ വൻകുഴി രൂപപ്പെട്ടു. ബോവിക്കാനം–മല്ലം റോഡിലാണ് ഇന്നലെ രാവിലെ വലിയ കുഴി രൂപപ്പെട്ടത്.
ടാറിങ്ങിനുള്ളിൽ ഒരു മീറ്ററോളം താഴ്ചയുള്ള കുഴിയാണ് ഇന്നലെ യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. വയലിൽ മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ റോഡ് നിർമിച്ചത്.
മഴയിൽ മണ്ണ് അമർന്നാണ് കുഴി രൂപപ്പെട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തിരക്കേറിയ റോഡാണിത്. റോഡിലെ കുഴി അപകടത്തിനിടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി.
3 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് മെക്കാഡം ടാറിങ് നടത്തിയ റോഡാണിത്. മുസ്ലിം ലീഗ് മല്ലം വാർഡ് കമ്മിറ്റിയും പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പും ഇതുസംബന്ധിച്ച് എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]