നീലേശ്വരം ∙ വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രം തന്ത്രി എടമന ഈശ്വരൻ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിനു തുടക്കമായി. നവരാത്രി ആഘോഷ ഭാഗമായുള്ള കലാ–സാംസ്കാരിക പരിപാടികൾ ആഘോഷ കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ സിനിമ സീരിയൽ താരം ഇല്ലിക്കാട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഇ.അനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം ∙ ചായ്യോത്ത് പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും നവരാത്രി ആഘോഷവും സി.നാരായണൻ ഉദ്ഘാടനം ചെയ്തു. എം.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.മോഹനൻ, കെ.ബാലകൃഷ്ണൻ, എം.പി.സരസ്വതി അമ്മ, തമ്പാൻ കുന്നുംകൈ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
നവരാത്രി സംഗീതോത്സവം ആരംഭിച്ചു
തൃക്കരിപ്പൂർ ∙ മാണിയാട്ട് മ്യൂസിക് ലവേർസിന്റെ നവരാത്രി സംഗീതോത്സവം ആരംഭിച്ചു.
30 വരെ നീളുന്ന പരിപാടി സിനിമാനടൻ പി.പി.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഘവൻ കുളങ്ങര അധ്യക്ഷത വഹിച്ചു. വാദ്യകലാകാരനായ മുരളി പണിക്കരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സംഗീത സംവിധായകനും കാഥികനുമായ എം.പി.രാഘവനു സമർപ്പിച്ചു. സംഗീത സംവിധായകൻ റസാഖ് കരിവെള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രകാശൻ ചന്തേര, സഹദേവൻ മാണിയാട്ട്, പി.വി.ചന്ദ്രമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു സംഗീതനിശ അരങ്ങേറി.
ബളാംതോട് ∙ മായത്തി ഭഗവതി ക്ഷേത്രം നവരാത്രി ഉത്സവം, നിറപുത്തരി, മായത്തി സംഗീതോത്സവം എന്നിവ 28ന് തുടങ്ങും. രാവിലെ 6ന് പള്ളിയുണർത്തൽ, 11.30ന് ഉച്ചപ്പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് സംഗീതാർച്ചന, 8.30ന് അത്താഴ പൂജ.
29ന് 11.30ന് ഉച്ചപ്പൂജ, വൈകിട്ട് 7ന് പെരുതടി മഹാദേവ ഭജന സംഘത്തിന്റെ ഭജന, 8.30ന് അത്താഴ പൂജ. 30ന് രാവിലെ 6 മുതൽ പതിവ് പൂജകൾ, 8ന് ഉഷഃപൂജ, 10ന് സംഗീത കച്ചേരി രാജപുരം സന്ദേശ് എച്ച്.ഭട്ടിന്റെ സംഗീത കച്ചേരി, 11ന് സംഗീത വിദ്വാൻമണി അയ്യങ്കാവ് ശ്രീനിധി കെ.ഭട്ടിന്റെ സംഗീത കച്ചേരി, 12.30ന് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, വൈകിട്ട് 4.30ന് ലളിത സഹസ്ര നാമ പാരായണം, സർവൈശ്വര്യ വിളക്ക് പൂജ, 6ന് ദീപാരാധന, ഗ്രന്ഥപൂജ, നിറമാല, അത്താഴ പൂജ.
ഒക്ടോബർ 1ന് രാവിലെ 7ന് വാഹന പൂജ, 10ന് സംഗീത കച്ചേരി, 12.30ന് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം. വൈകിട്ട് 6.30ന് ദീപാരാധന, നിറമാല, അത്താഴ പൂജ.
ഒക്ടോബർ 2ന് രാവിലെ 7ന് നിറപുത്തരി, വിദ്യാരംഭം, 9.30ന് വി.ജി.മനോജ് കുമാർ നയിക്കുന്ന സംഗീതാർച്ചന, 11ന് സംഗീത കച്ചേരി അരങ്ങേറ്റം, 1ന് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം, വൈകിട്ട് ദീപാരാധന, നിറമാല, 7.30ന് അത്താഴപൂജ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]