
ഉപ്പള ∙ അയ്യൂർ, കുതുപ്പുളു ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷം, കടലെടുക്കലിന്റെ വക്കിൽ ഒരു വീട്. പരിസരത്തെ വിവിധ പറമ്പുകളിലെ തെങ്ങും കാറ്റാടി മരവും കടലെടുത്തു.
ഒരു കിലോമീറ്ററിലധികം ഭാഗത്തെ 200 മീറ്റർ സ്ഥലം കടലെടുത്തു. കുതുപ്പുളിലെ അഴിമുഖം വഴിമാറി ഒഴുകുന്നുണ്ട്.
രണ്ടു ദിവസമായി തുടർച്ചയായി കടൽ ഈ ഭാഗത്തു രൂക്ഷമായി കരയെടുത്തുകൊണ്ടിരിക്കുകയാണ്.
കുതുപ്പുളുവിലെ വസന്തിയുടെ വീട് ഏതു സമയത്തും കടലെടുക്കുന്ന വിധത്തിലാണ്. വീടിന്റെ ഒരു ഭാഗത്തെ പൂഴി ഒലിച്ചുപോകുന്നുണ്ട്. തൊട്ടടുത്തുള്ള രാജേഷിന്റെ വീടും അപകടത്തിലാണ്.
മരങ്ങളും, തെങ്ങുകളും കടൽ എടുത്തു. വസന്ത, സതീഷ, ഗിരിജ എന്നിവരുടെ സ്ഥലങ്ങളിലെ തെങ്ങും മരങ്ങളും കടലെടുത്തു.
കുതുപ്പുളുവിലെ അഴിമുഖത്ത് പൂഴിവന്ന് അടഞ്ഞതിനാൽ പറമ്പിലൂടെയാണ് അഴിമുഖത്തെ വെള്ളം ഒഴുകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]