
കരിന്തളം ∙ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം, കൂടോൽ, തോളേനി എന്നിവിടങ്ങളിലെ ചെങ്കൽ പാറകൾക്കു പലകാലങ്ങളിൽ പല വർണങ്ങളാണ്. വേനൽക്കാലത്തു കറുപ്പും ചുവപ്പും കലർന്ന പാറയിൽ മഴ വരുന്നതോടെ പാറപ്പുല്ലുകൾ തളിർത്തു പച്ചവിരിക്കും.
ജൂലൈ അവസാനംതൊട്ട് ഓണക്കാലംവരെ പാറപ്പുറത്ത് നീല വസന്തമൊരുക്കി കാക്കപ്പൂക്കളും വിരുന്നെത്തുന്നതോടെ പച്ചവിരിച്ച പാറയുടെ മൊഞ്ചൊന്നു കൂടും. പാറയെ നീലച്ചാർത്തണിയിച്ച കാക്കപ്പൂ വസന്തം കാണാനും പൂക്കൾ ശേഖരിക്കാനും ഒക്കെയായി ഒറ്റയും തെറ്റയുമായി കുട്ടിക്കൂട്ടങ്ങളുടെ വരവാണ് പിന്നെ.
ഇപ്പോൾ ഇൻസ്റ്റഗ്രാം ഫീഡിലും മറ്റും നിറയുകയാണ് ഇവിടത്തെ കാക്കപ്പൂക്കളുടെ ദൃശ്യ ഭംഗി.
∙ ഇരപിടിയൻ സസ്യങ്ങളിലെ കുഞ്ഞന്മാർ
സൂക്ഷ്മജീവികളെ ആകർഷിക്കുന്ന ഇരപിടിയൻ ഏകവർഷി സസ്യങ്ങളിലെ കുഞ്ഞന്മാരാണ് കാക്കപ്പൂച്ചെടികൾ. ഇവയുടെ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഉപയോഗിച്ച് സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നതോടൊപ്പം മണ്ണിലെ പോഷകങ്ങളും ചെടി വലിച്ചെടുക്കുന്നു. ലെന്റിബുലേറേസിയേ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം യൂട്രിക്കുലേറിയ റെറ്റിക്കുലാറ്റ എന്നാണ്.ഹോർത്തൂസ് മലബാറിക്കസിന്റെ ഒൻപതാം വാല്യത്തിൽ കാക്കപ്പൂവിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
സൂക്ഷ്മജീവികളെ ആകർഷിക്കാനാണ് അത്യാകർഷകമായ വയലറ്റ് നിറം. വംശനാശ ഭീഷണി നേരിടുന്ന കാക്കപ്പൂവ് സമൃദ്ധമായി കാണപ്പെടുന്ന അപൂർവം ചില സ്ഥലങ്ങളിൽ ഒന്നാണ് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം, കൂടോൽ, തോളേനി പ്രദേശങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]