കാഞ്ഞങ്ങാട് ∙ ആശങ്കയായി ജില്ലയിൽ എലിപ്പനി പടരുന്നു. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു.
രോഗവ്യാപനം കൂടിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. ഈ മാസം മാത്രം 23 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇന്നലെയും ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം മാത്രം 54 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
എലിപ്പനി രോഗലക്ഷണങ്ങളോടെ ഈ വർഷം 13 പേരും ചികിത്സ തേടി. വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക, വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പ്രതിരോധ ഗുളികകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക, ചത്ത എലികളെ സുരക്ഷിതമായി നീക്കം ചെയ്യുക, പ്രതിരോധ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രളയജലത്തിലും കെട്ടിക്കിടക്കുന്ന മലിനജലത്തിലും ഇറങ്ങുന്നത് ഒഴിവാക്കുക, മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ബൂട്സുകളും ധരിക്കുക. ചത്ത മൃഗങ്ങളെയോ എലികളെയോ നീക്കംചെയ്യുമ്പോൾ മാസ്കും ഗ്ലൗസുകളും ഉപയോഗിക്കുക.
കുടിവെള്ളം ഉപയോഗിക്കുന്നതിന് മുൻപായി നന്നായി തിളപ്പിക്കുക. കിണറുകൾ പോലുള്ള ജലസ്രോതസ്സുകളിൽ ക്ലോറിൻ ചേർത്ത് ശുദ്ധീകരിക്കുക.
മലിനജലവുമായി സമ്പർക്കമുള്ളവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദേശമില്ലാതെ ഡോക്സിസൈക്ലിൻ കഴിക്കരുത്. വീടും പരിസരവും വൃത്തിയാക്കുക, സ്വയം ചികിത്സ ഒഴിവാക്കുക.
പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]