
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ മികച്ച ക്ഷീര കർഷകനുള്ള ജില്ലാതല ക്ഷീര കർഷക ക്ഷേമനിധി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക്തല ക്ഷീര വികസന ഓഫിസിൽ അപേക്ഷ സെപ്റ്റംബർ 2ന് അകം നൽകണം.
04994–256162.
അധ്യാപക ഒഴിവ്
മുള്ളേരിയ ∙ മുള്ളേരിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന് സ്കൂളിൽ.
പ്രീമെട്രിക് സ്കോളർഷിപ്
കാസർകോട് ∙ 9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഈ വർഷം ഇ– ഗ്രാന്റ്സ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്ഥാപന മേധാവികൾ മുഖേന അപേക്ഷിക്കാം. പട്ടികജാതി വികസന ഓഫിസിൽ 31 വരെ അപേക്ഷ സ്വീകരിക്കും.
വിദ്യാഭ്യാസ ധനസഹായം
കാസർകോട് ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ ജില്ലയിലെ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് ജില്ലാ ഓഫിസിൽ 30 വരെ അപേക്ഷ സമർപ്പിക്കാം. അപ്പീൽ അപേക്ഷകൾ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസിൽ സെപ്റ്റംബർ 15 വരെ സ്വീകരിക്കും.
04672-207731. www.agriworkersfund.org
സീറ്റൊഴിവ്
ചെറുവത്തൂർ ∙ ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള പ്ലമർ ട്രേഡിൽ സൗജന്യ പരിശീലനത്തിന് എസ്സി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവ്.
8075290219.
കൗൺസിലർ, ട്യൂട്ടർ
കോളിയടുക്കം ∙ ചെമ്മനാട് പഞ്ചായത്തിലെ യുപി സ്കൂളുകളിൽ കൗൺസിലറെയും മൾട്ടി ലേണിങ് സെന്ററിൽ ആഴ്ചയിൽ 2 ദിവസം ട്യൂട്ടറെയും നിയമിക്കുന്നു. അഭിമുഖം 29ന് 11നു പഞ്ചായത്ത് ഓഫിസിൽ. 04994237276.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
ബദിയടുക്ക ∙ ബദിയടുക്ക ഗവ.
ആയുർവേദ ഡിസ്പെൻസറിയിൽ ഒഴിവുള്ള മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 29ന് 11ന് നടക്കും. യോഗ്യത: കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ അംഗീകൃത ജിഎം നഴ്സിങ്. 04998–284222
ആർട്ട് കോച്ച്
കാസർകോട് ∙ സിപിസിആർഐ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്ട് കോച്ച് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം 26ന് 9നു സ്കൂളിൽ. 04994–2709111.
ഓവർസീയർ
കാറഡുക്ക ∙ ബ്ലോക്ക് പഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ല്യു സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു.
അഭിമുഖം 29ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]