
വിസിറ്റിങ് ഫാക്കൽറ്റി നിയമനം
തലശ്ശേരി ∙ മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) സ്കൂൾ ഓഫ് അലൈഡ് സയൻസസിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അനാട്ടമി, ഫിസിയോളജി, ഗണിതം, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ട്യൂട്ടർ ഒഴിവുകളിലേക്ക് വിസിറ്റിങ് ഫാക്കൽറ്റികളെ നിയമിക്കുന്നു. 30ന് 9.30ന് കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യു.
ഫോൺ: 0490 2399207, 2399249, www.mcc.kerala.gov.in
പ്രവർത്തന ഫണ്ട് ശേഖരണം നാളെ
കാസർകോട്∙ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ നാളെ ജുമുഅക്ക് ശേഷം മഹല്ലുകളിൽ ജില്ലാ പ്രവർത്തന ഫണ്ട് ശേഖരണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ.അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എ.പി.പി.കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എ.ഹമീദ് ഹാജി കാഞ്ഞങ്ങാട്, വർക്കിങ് പ്രസിഡന്റ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, വർക്കിങ് സെക്രട്ടറി താജുദ്ദീൻ ചെമ്പരിക്ക എന്നിവർ അറിയിച്ചു.
എന്യൂമറേഷൻ ഫോമുകൾ നൽകാം
കാസർകോട്∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ബിഹാറിൽ സ്പെഷൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി ജില്ലയിൽ താൽക്കാലികമായി താമസിക്കുന്ന ബിഹാറിലെ യോഗ്യരായ അതിഥി വോട്ടർമാർക്ക് Voters.eci.gov.in പോർട്ടൽ അല്ലെങ്കിൽ ECINET മൊബൈൽ ആപ് വഴിയോ അവരുടെ എന്യൂമറേഷൻ ഫോമുകൾ ഓൺലൈൻ ആയി പൂരിപ്പിക്കാം. ഫോമുകൾ ഡൗൺലോഡ് ചെയ്യാനും അനുബന്ധ രേഖകൾക്കൊപ്പം ബൂത്ത് ലവൽ ഓഫിസർക്ക് വാട്സാപ് വഴിയോ ബിഹാറിൽ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ മുഖേനയോ നൽകാം.
ഇത് നാളേക്കകം പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]