
കാഞ്ഞങ്ങാട് ∙ സബ് ട്രഷറി അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ ഒന്നാം നിലയിലേക്ക് മാറ്റിയത് പ്രായമായവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാകുന്നതായി പരാതി. പെൻഷൻ വാങ്ങാനെത്തുന്ന പ്രായമായവരാണ് ഒന്നാം നിലയിലെ സബ് ട്രഷറിയിലെത്താൻ പ്രയാസപ്പെടുന്നത്.
കോണിപ്പടി കയറി മുകളിലെത്തുമ്പോൾ ശാരീരിക പ്രയാസങ്ങൾ നേരിടുന്നതായും ഇവർ പറയുന്നു. കോണിപ്പടിയിലൂടെ പിടിച്ചുകയറാൻ ഹാൻഡ് റെയിൽ പോലുമില്ല.
കെട്ടിടത്തിൽ റാംപ് സൗകര്യമോ ലിഫ്റ്റോ ഇല്ലാത്തതിനാൽ കോണിപ്പടി കയറി വേണം മുകളിലെത്താൻ.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പല മുറികളും വെറുതെ കിടക്കുകയാണ്. ഇവിടേക്ക് മാറാൻ സൗകര്യമുണ്ടെങ്കിൽ അധികൃതർ അക്കാര്യമാലോചിക്കണമെന്നാണ് പെൻഷനേഴ്സിന്റെ ആവശ്യം.
ഇല്ലെങ്കിൽ പിടിച്ചുകയറാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പുതിയകോട്ടയിലെ സബ് ട്രഷറിയാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി അലാമിപ്പള്ളി ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് മാറ്റിയത്. കെട്ടിടത്തിന്റെ പണി തുടങ്ങി.
1.48 കോടി ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഓഫിസർ കാബിൻ, റെക്കോർഡ് റൂം, ഗാർഡ് റൂം, പെൻഷൻ ലോഞ്ച്, പണമിടപാട് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും.
274 ദിവസമാണ് നിർമാണ കാലാവധി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]