നീലേശ്വരം ∙ നഗരഹൃദയത്തിലെ തെരു റോഡിൽ മെക്കാഡം ടാറിങ് പൂർത്തിയായതോടെ ബസുകളും ലോറികളും അടങ്ങുന്ന വലിയ വാഹനങ്ങൾ ഇതിലൂടെ ചീറിപ്പായുകയാണ്. മെയിൻ ബസാർ തൊട്ട് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന തെരു റോഡിൽ മാത്രം റോഡ് നവീകരണത്തിനു മുൻപ് 4 സ്ഥലങ്ങളിൽ ഹംപുകൾ ഉണ്ടായിരുന്നു. എന്നാൽ മെക്കാഡം ടാറിങ് പൂർത്തിയാക്കി വൺവേ സംവിധാനത്തിന്റെ ഭാഗമായി വലിയ വാഹനങ്ങൾ തെരു റോഡിലൂടെ കടത്തിവിടാൻ തുടങ്ങിയപ്പോഴും ഈ ഭാഗത്ത് മുൻപ് ഉണ്ടായിരുന്ന ഹംപുകൾ പുനഃസ്ഥാപിച്ചില്ല.
വാഹനങ്ങളുടെ മത്സരയോട്ടം കാരണം റോഡരികിലൂടെ കാൽനടയാത്ര തന്നെ ദുഷ്കരമാണെന്ന് പ്രായമായവർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടാവുന്നതിനു മുൻപ് തന്നെ നഗരസഭ ഇടപെട്ട് എത്രയും പെട്ടെന്ന് ഹംപുകൾ പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

