ചീമേനി ∙ ബസുകൾക്ക് കയറിവരാൻ സൗകര്യമൊരുക്കുന്നതിനു മുൻപുതന്നെ കാത്തിരിപ്പുകേന്ദ്രം പണിതു. ബസുകൾ കടന്നുവരുന്ന ബൈപാസ് റോഡ് ഇനിയും പൂർത്തിയായില്ല.
പിന്നെ എന്തിനാണ് ബസ് കാത്തിരിപ്പ് കേന്ദ്രം? ചീമേനിയിലെ ജനങ്ങൾ ചോദിക്കുന്ന ചോദ്യമാണിത്. അനുദിനം വളർന്നുവരുന്ന പട്ടണമായിട്ടുകൂടി ചീമേനിയിൽ നാളിതുവരെ ബസ് സ്റ്റാൻഡ് പോലുമില്ല. ഒടുവിൽ നിർമാണം തുടങ്ങിയ സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
സ്റ്റാൻഡിനോടു ചേർന്ന് ഓപ്പൺ ഓഡിറ്റോറിയം പണി തീർത്തെങ്കിലും സ്റ്റാൻഡ് നിർമാണം പാതിവഴിയിൽതന്നെ കിടക്കുകയാണ്.എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടൽ വഴിയാണ് പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള ഭൂമി സ്റ്റാൻഡ് നിർമാണത്തിനുവേണ്ടി അനുവദിച്ചത്.
ഒരുകോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നിർമാണം തുടങ്ങിയത്.
എന്നാൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ബൈപാസ് റോഡിന്റെ പ്രാഥമികഘട്ട
നിർമാണവും മാത്രമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ബസുകൾക്ക് കടന്നുവരാൻ കഴിയില്ല. നിർമാണത്തിന് ആവശ്യമായ തുക സഹകരണ സംഘങ്ങളിൽനിന്നു വായ്പയെടുത്ത് കണ്ടെത്താനാണ് പഞ്ചായത്തധികൃതർ ശ്രമിക്കുന്നത്.
എന്നാൽ സാങ്കേതികത്വത്തിന്റെ പേരിൽ ഇത് കടലാസിൽതന്നെ കിടക്കുകയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന സാഹചര്യത്തിൽ ബസ് സ്റ്റാൻഡിന് പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

