തൃക്കരിപ്പൂർ ∙ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് തെറിച്ചുവീണു മരിച്ചു.നീലേശ്വരം ബങ്കളത്ത് താമസിക്കുന്ന നർക്കിലക്കാട് സ്വദേശി കെ.കെ.രാജേഷ് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഉദിനൂർ തെക്കുപുറത്തെ വീടിന്റെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
ജോലിക്കിടെ വൈദ്യുതി വയറിൽനിന്ന് ഷോക്കേറ്റ രാജേഷ് അലുമിനിയം ഏണിയിൽനിന്നു തെറിച്ച് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു.
പ്രഥമ ശുശ്രൂഷ നൽകി തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നർക്കിലക്കാട് മൗവ്വേനി കറുപ്പുംതുണ്ടത്തിൽ കുട്ടപ്പന്റെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ: വി.സുജിത. മക്കൾ: ദേവാനന്ദ്, ദേവാഞ്ജന.
സഹോദരങ്ങൾ: സുരേഷ്, സതീശൻ, ബിന്ദു, പരേതനായ രമേശൻ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

