ബദിയടുക്ക ∙ വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കും തിരകളും ബദിയടുക്ക പൊലീസ് പിടികൂടി. എൻമകജെ പെർള കുരടുക്കയിലെ കൃഷ്ണപ്പ നായക്കിനെ (50) അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ബദിയടുക്ക പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത ഒറ്റക്കുഴൽ നാടൻ തോക്കും 2 തിരകളും 42 കാലി കെയ്സുകളും പിടികൂടിയത്. മൃഗങ്ങളെയും മറ്റും വേട്ടയാടുന്നതിന് ഉപയോഗിക്കുന്ന തോക്കാണിത്.
എസ്ഐമാരായ എം. സവ്യസാചി, ടി.
രൂപേഷ്, എസ്പിസിഒമാരായ ഭാസ്കരൻ, ഗോകുല, പ്രസീത, ഡ്രൈവർ ബിജുലാൽ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

