കാസർകോട് ∙ ദേശീയപാതയിൽ മേൽപാലത്തിലേക്കു കയറിയ കയായിരുന്ന 12 പോത്തുകളെ അഗ്നിരക്ഷാ സേന 3 കിലോമീറ്ററോളം സഞ്ചരിച്ചു സർവീസ് റോഡിലേക്ക് ഇറക്കി. ഏരിയാൽ വയലിൽ പുല്ലുമേയാൻ വിട്ട
പോത്തുകൾ വഴിതെറ്റി ദേശീയപാതയിലേക്ക് കയറുകയായിരുന്നു.കറന്തക്കാട് അഗ്നിരക്ഷാസേനയുടെ ഓഫിസിനു സമീപം സർവീസ് റോഡിനു മുകളിലൂടെയുള്ള മേൽപാലത്തിൽ യാത്രയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് 2.40ന് ആണ് കാസർകോട് ടൗൺ ബാങ്ക് മാനേജർ കേളുഗുഡ്ഡെ സ്വദേശി പ്രമോദ്, പോത്തുകൾ കൂട്ടത്തോടെ നടന്നുപോകുന്നത് കണ്ടത്.
പ്രമോദ് അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചൗക്കി ഏരിയാൽ അപ്രോച്ച് റോഡ് വഴി ദേശീയപാതയിൽ കയറി അടുക്കത്ത് ബയൽ ഫ്ലൈഓവറിൽ എത്തി.
പോത്തുകളെ 3 കിലോമീറ്റർ യാത്രയ്ക്കുശേഷം അണങ്കൂറിൽ എക്സിറ്റ് വഴി സർവീസ് റോഡിലേക്ക് ഇറക്കുകയായിരുന്നു. അണങ്കൂർ എക്സിറ്റ് വഴി ഇറക്കിയ പോത്തുകളെ നാട്ടുകാരുടെ സഹായത്തോടെ കയറിൽ കെട്ടി.
വിവരമറിഞ്ഞ് പൊലീസ് സംഘം അണങ്കൂരിൽ എത്തിയിരുന്നു. ഏരിയാലിലെ അഫ്സൽ, ആഷിക്, ജസാർ, അഫ്സൽ, അസർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പോത്തുകളാണെന്നാണ് വിവരം. പൊലീസ് ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.അഗ്നിരക്ഷാസേന ഫയർമാൻമാരായ ടി.അരുൺകുമാർ, അമൽരാജ്, എം.എം.അരുൺകുമാർ, എം.രമേശ്, ഹോംഗാർഡ് എ.
രാജേന്ദ്രൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

