മഞ്ചേശ്വരം ∙ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് 8.58 കോടി രൂപ ചെലവഴിച്ച് 2 ബഹുനിലക്കെട്ടിടങ്ങൾ നിർമിക്കുന്നു. കാസർകോട് വികസന പാക്കേജിൽനിന്ന് അനുവദിച്ച 3.84 കോടി രൂപയും ദേശീയ ഹെൽത്ത് മിഷനിൽ നിന്നുളള 4.74 കോടി രൂപയും ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്.
നിർമാണ പ്രവൃത്തി മന്ത്രി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ഇക്ബാൽ, പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിന മൊന്തേറൊ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹനീഫ്, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷമീന അബ്ദുല്ല, എൻ.അബ്ദുൽ ഹമീദ്, സരോജ ആർ. ബല്ലാൾ, സുപ്രിയ ഷേണായ്, ഷഫ ഫാറൂഖ്, മൊയ്തീൻ കുഞ്ഞി, ടി.എൻ.ചന്ദ്രാവതി, അനിൽകുമാർ, കെ.ഭട്ടു ഷെട്ടി, എം.ചന്ദ്രാവതി, ഫാത്തിമത്ത് സുഹറ, കെ.അശോക, കെ.വി.രാധാകൃഷ്ണ, എം.എൽ.അശ്വിനി, അസീസ് മരിക്കെ, അസീസ് ഹാജി, ഹനീഫ് പടിഞ്ഞാർ, രാമകൃഷ്ണ കടമ്പാർ, സിദ്ദീഖ് കൈക്കമ്പ, ഹരിശ്ചന്ദ്ര, ഡോ.ബനാരി, സൈഫുല്ല തങ്ങൾ, അഹ്മദലി കുമ്പള, താജുദ്ദീൻ കുമ്പള, ഡോ.അശോക്, സിഎച്ച്സി മെഡിക്കൽ ഓഫിസർ പ്രഭാകർ റൈ എന്നിവർ പ്രസംഗിച്ചു.
ആർദ്രം നിലവാരത്തിലുള്ള പുതിയ കെട്ടിട
സമുച്ചയത്തിൽ 6 ഒപി മുറികൾ, റജിസ്ട്രേഷൻ കൗണ്ടർ, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്രീ ചെക്കിങ് റൂം, നഴ്സിങ് സ്റ്റേഷൻ, മൈനർ ഒ.ടി, ഫീഡിങ് റൂം, ഓഫിസ്, ഡെന്റൽ ഒപി, കോൺഫറൻസ് ഹാൾ, ഫാർമസി റൂം, ലബോറട്ടറി, ഫിസിയോ തെറപ്പി, ഇമ്യുണൈസേഷൻ, പബ്ലിക് ഹെൽത്ത് ടീം മുറികൾ, 30 കിടക്കകളുള്ള വാർഡുകൾ, 3 ലിഫ്റ്റുകൾ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഡയാലിസിസ് സൗകര്യം ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലാണു കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

