അഡൂർ ∙ സിപിഎമ്മിന്റെ അനുനയ നീക്കം പാളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ദേലംപാടി പഞ്ചായത്തിലെ 4 വാർഡുകളിൽ സ്വതന്ത്രരായി മത്സരിക്കാൻ വിമത നേതാക്കളുടെ നീക്കം. പഞ്ചായത്ത് മുൻ പ്രസിഡന്റും കാറഡുക്ക ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എ.മുസ്തഫ ഹാജി, പാണ്ടി മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായിരുന്ന എ.
രത്തൻ കുമാർ നായ്ക് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരിക്കാനിറങ്ങുന്നത്. കാൽനൂറ്റാണ്ടായി കുത്തകയാക്കി വച്ചിരിക്കുന്ന പഞ്ചായത്തിൽ മുൻ നേതാക്കൾ തന്നെ പാർട്ടിക്കെതിരെ രംഗത്തിറങ്ങുന്നത് സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.
3 ദിവസമായി നടത്തിയ പഞ്ചായത്ത് വികസന ജാഥയും അതിൽ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുമൊക്കെ ഇതിന്റെ ഉദാഹരണമാണ്.
ദേലംപാടി, ഊജംപാടി, മയ്യള, അഡൂർ വാർഡുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് വിമതവിഭാഗം ആലോചിക്കുന്നത്. ദേലംപാടിയിൽ മുസ്തഫ ഹാജിയും അഡൂരിൽ രത്തൻ കുമാറും മത്സരിച്ചേക്കും.
പട്ടികജാതി–വർഗ സംവരണ വാർഡുകളായ മയ്യളയിലും ഊജംപാടിയിലും ഇവർ ഏതാണ്ട് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് സൂചന. ഇതിൽ ഊജംപാടി ഒഴികെ മറ്റു മൂന്ന് വാർഡുകളും നിലവിൽ സിപിഎമ്മിന്റെ കൈവശമാണ്.
നൂറിൽ താഴെ വോട്ടുകൾക്കാണ് ഈ 3 വാർഡുകളും കഴിഞ്ഞ തവണ സിപിഎം വിജയിച്ചത്.
വിമത സ്ഥാനാർഥികൾക്ക് യുഡിഎഫ് പിന്തുണ നൽകുന്നതും പരിഗണനയിലുണ്ട്. വിമത വിഭാഗത്തിനു ശക്തിയുള്ള പള്ളങ്കോട്, ബളവന്തടുക്ക വാർഡുകളുടെ ഫലത്തെയും ഇത് സ്വാധീനിക്കും.
മയ്യളയിൽ നിന്നും നൂജിബെട്ടുവിൽ നിന്നും സിപിഎം വോട്ടുകൾ കൂട്ടിച്ചേർത്തതോടെ പള്ളങ്കോട് ഇരു മുന്നണികൾക്കും തുല്യ സാധ്യതയുള്ള വാർഡായി മാറിയിട്ടുണ്ട്.
മുസ്തഫ ഹാജിയുടെ പിന്തുണയുണ്ടെങ്കിൽ പള്ളങ്കോട് വിജയിക്കാമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. നിലവിൽ കൈവശമുള്ള ഊജംപാടി.
പരപ്പ, പാണ്ടി വാർഡുകൾക്കു പുറമേ ഈ 2 വാർഡുകൾ കൂടി പിടിക്കാമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. യുഡിഎഫിന്റെ 5 വാർഡുകൾക്ക് പുറമെ 3 സീറ്റുകൾ വിമത വിഭാഗം നേടുകയും ചെയ്താൽ സിപിഎമ്മിന്റെ ഭരണം തുലാസിലാകും.
നിലവിൽ 2 സീറ്റുള്ള ബിജെപി ഇക്കുറി 3 വാർഡുകളിൽ നിശ്ചയമായും വിജയിക്കുമെന്നാണ് പറയുന്നത്. 17 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്.
ദേലംപാടിയിൽ സിപിഎം വോട്ടുകൾ മറിഞ്ഞാൽ ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷനെയും അതു ബാധിക്കും.
യുഡിഎഫിന്റെ സിറ്റിങ് ഡിവിഷനാണെങ്കിലും വിഭജനത്തിനു ശേഷം എൽഡിഎഫിനു നേരിയ മുൻതൂക്കമുണ്ട്. രത്തൻ കുമാറിനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇനി അനുനയ സാധ്യതയുണ്ടെന്ന് സിപിഎമ്മും കരുതുന്നില്ല.
യുഡിഎഫിന്റെ കുത്തകയായിരുന്ന ദേലംപാടി സിപിഎമ്മിന് അനുകൂലമാകുന്നത് 1995 മുതലാണ്. ഐഎൻഎൽ പിന്തുണയോടെയാണ് സിപിഎം അന്ന് ആദ്യമായി അധികാരത്തിലെത്തുന്നത്.
2000ൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. അതിനുശേഷം സിപിഎം കുത്തക ഭരണമാണ്.
ജനകീയ സ്ഥാനാർഥികളെ ഇറക്കി വിമതഭീഷണി തടയാനുള്ള ആലോചനയിലാണ് സിപിഎം നേതൃത്വം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

