സ്പോട് അഡ്മിഷൻ
പിലിക്കോട് ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം, എൻസിവിടി) ട്രേഡിലെ 2 ഒഴിവുകളിലേക്ക് നാളെയും മറ്റന്നാളും (24, 25) സ്പോട് അഡ്മിഷൻ നടത്തും.
9747009343. പെരിയ ∙ നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ 10ന് സ്പോട് അഡ്മിഷൻ നടത്തും.
60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പത്താം ക്ലാസ്സ് പാസായവർക്ക് പങ്കെടുക്കാം. 9539857126.
ക്ലാർക്ക്
പൈവളിഗെ ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ക്ലാർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർട്ടിഫിക്കറ്റുകൾ സഹിതം 29ന് അകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 9496049719.
അധ്യാപകർ
ഉപ്പള ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് ജൂനിയർ ഒഴിവ്. അഭിമുഖം 25ന് 10നു സ്കൂളിൽ.
9447522079. കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് രാവിലെ 10ന് നടക്കും.
കുണ്ടംകുഴി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ജൂനിയർ അധ്യാപകന്റെ ഒഴിവുണ്ട് കൂടിക്കാഴ്ച 26ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
9446986892.
മേട്രൻ, വാർഡൻ
കാസർകോട് ∙ മധൂരിന് സമീപം പ്രവർത്തിക്കുന്ന സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൻ, വാർഡൻ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (സ്ത്രീകൾക്ക് മാത്രം).
മേട്രിൻ യോഗ്യത: എസ്എസ്എൽസി, തത്തുല്യം പ്രവൃത്തിപരിചയം അഭികാമ്യം.
സർവീസിൽനിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി 45-60. വാർഡൻ യോഗ്യത: എസ്എസ്എൽസി, തത്തുല്യം.
പ്രായപരിധി 20-50. ബോർഡിന്റെ ചെങ്കളയിലെ കാസർകോട് ഡിവിഷൻ ഓഫിസിൽ 30ന് 4 വരെ അപേക്ഷ സമർപ്പിക്കാം.
04994–284788. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]