കാഞ്ഞങ്ങാട് ∙ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ കോടതി പ്രവർത്തിക്കുമ്പോഴും പുതിയ കെട്ടിടത്തിനുള്ള നടപടി ഇഴയുന്നു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (ഒന്ന്) കെട്ടിടമാണ് ചോർന്നൊലിക്കുന്നത്.
ചോർച്ച തടയാൻ ടാർപോളിൻ വലിച്ചു കെട്ടിയിട്ടുണ്ട്. മജിസ്ട്രേട്ടിന്റെ ചേംബറിനോട് ചേർന്നുള്ള ഭാഗത്താണ് ചോർച്ച കൂടുതൽ.
കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും ബലക്കുറവുണ്ട്. പലയിടത്തും കോൺക്രീറ്റ് ഇളകിവീണ നിലയിലാണ്.
നിലവിലുള്ള കെട്ടിടത്തിലാണ് കോടതിയുടെ സിൽവർ ജൂബിലിയും സുവർണ ജൂബിലിയും ആഘോഷിച്ചത്. പ്ലാറ്റിനം ജൂബിലി ആഘോഷവും കഴിഞ്ഞവർഷം നടന്നു.
കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടും അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ല. മേൽക്കൂരയുടെ ചോർച്ച അടയ്ക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പുതിയ കെട്ടിടം ഉയരാൻ സമയമെടുക്കും
കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ് നിലവിലെ കോടതി സമുച്ചയം.
നിലവിലെ സമുച്ചയത്തിന് സമീപത്തുതന്നെ 7 നിലകളിലുള്ള പുതിയ കോടതി സമുച്ചയം നിർമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. 10 കോടിയും അന്ന് അനുവദിച്ചു.
സ്ഥല പരിശോധനയും രൂപരേഖയും ഏതാണ്ട് പൂർത്തിയായിരുന്നു. എന്നാൽ നിലവിലുള്ള സ്ഥലത്ത് കോടതി പണിയുമ്പോൾ കോടതിയുടെ പ്രവർത്തനം മാറ്റിസ്ഥാപിക്കാനുള്ള സ്ഥലലഭ്യത വിഷയമായി. ഇതോടെ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് കോടതിക്കു സമീപത്തുതന്നെയുള്ള റവന്യു വകുപ്പിന്റെ 1.
21 ഏക്കർ സ്ഥലം കണ്ടെത്തിയത്. ഈ സ്ഥലം റവന്യു വകുപ്പ് ജുഡീഷ്യറിക്ക് കൈമാറുകയും ചെയ്തു. ഇവിടെയാണ് പുതിയ കെട്ടിടം ഉയരുക. കെട്ടിടനിർമാണത്തിന് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

