കാസർകോട് ∙ നിർദിഷ്ട കളർ കോഡ് പാലിക്കാത്ത 5 വള്ളങ്ങൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് പിടികൂടി.
മടക്കര ഹാർബറിലെ പരിശോധനയിൽ ആണ് വള്ളങ്ങൾ പിടികൂടിയത്. പിടികൂടിയ യാനങ്ങൾക്ക് പിഴ ഈടാക്കി.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ സ്തിമ ബീഗത്തിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ സിപിഒ അർജുൻ, സിപിഒ ശരത്കുമാർ, റെസ്ക്യു ഗാർഡുമാരായ അലി, പ്രീജിത്, മനു, അജീഷ് എന്നിവരുമടങ്ങുന്ന സംഘമാണ് വള്ളം പിടികൂടിയത്. മത്സ്യബന്ധന നിർദിഷ്ട കളർ കോഡ് നിർബന്ധമായും പാലിക്കേണ്ടതാണ് അല്ലാത്തപക്ഷം യാനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു.
യാനങ്ങൾക്കുള്ള നിർദേശങ്ങൾ
∙ കാലാവസ്ഥ മുന്നറിയിപ്പ് നിർബന്ധമായും പാലിച്ചു കൊണ്ട് മാത്രമേ യാനങ്ങൾ കടലിൽ പോകാവൂ.
∙ മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതണം ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്കായി നൽകണം. ∙ യാനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷക്കണം.
∙ മത്സ്യമേഖലയിൽ തൊഴിലെടുക്കുന്ന അതിഥിത്തൊഴിലാളികൾ നിർബന്ധമായും അതിഥി പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ∙ എല്ലാ യാനങ്ങളും ലൈസൻസ് പുതുക്കിയശേഷം മാത്രമേ മത്സ്യബന്ധനത്തിനായി പുറപ്പെടാവൂ.
∙ യാനത്തിന്റെ റജിസ്ട്രേഷൻ, ലൈസൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് യാനത്തിൽ സൂക്ഷിക്കണം. ∙ മത്സ്യബന്ധന യാനങ്ങൾ നിർദിഷ്ട
കളർ കോഡ് നിർബന്ധമായും പാലിക്കേണ്ടതാണ് ∙ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പൂർണമായും പാലിച്ച് മത്സ്യബന്ധനം നടത്തുക. ∙ നിയമാനുസൃത വലുപ്പത്തിൽ കുറഞ്ഞ മത്സ്യങ്ങൾ പിടിക്കുന്നത് നിയമവിരുദ്ധമാണ്.
∙ എല്ലാ യാനങ്ങളിലും ഫസ്റ്റ് എയ്ഡ് ബോക്സും ബോട്ടുകളിൽ അഗ്നിരക്ഷാ ഉപകരണങ്ങളും ഉണ്ടാകണം. ∙ മത്സ്യബന്ധനത്തിനു പുറപ്പെടും മുൻപ് യാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ
കാഞ്ഞങ്ങാട് ∙ കളർ കോഡ് പാലിക്കാത്തതിന്റെ പേരിൽ വള്ളങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഡിഡി ഓഫിസിൽ പ്രതിഷേധവുമായെത്തി.
വള്ളങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന അധികൃതർ ബോട്ടുകൾ കരയോടു ചേർന്നു മീൻപിടിച്ചാൽപോലും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു. 4 വള്ളങ്ങൾക്കെതിരെയാണ് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചത്.
മത്സ്യത്തൊഴിലാളികൾക്കൊപ്പം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗങ്ങളും ക്ഷേത്ര സ്ഥാനികരുമെത്തി. കരയോടു ചേർന്നു മീൻ പിടിക്കുന്ന ബോട്ടുകൾക്കെതിരെയും ഡബിൾ നെറ്റ് ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാമെന്ന ഡിഡിയുടെ ഉറപ്പിൽ പ്രതിഷേധക്കാർ മടങ്ങി.
കളർ കോഡ് പാലിക്കാൻ തയാറാണെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
വീൽ ഹൗസുള്ള യാനങ്ങൾ
∙ഹൾ: കടുംനീല
∙വീൽഹൗസ്: ഫ്ലൂറസന്റ് ഓറഞ്ച്. ∙ഹള്ളിനും വീൽഹൗസിനും ഇരുവശങ്ങളിലുമായി മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ റജിസ്റ്റർ നമ്പർ പതിപ്പിക്കണം.
വീൽ ഹൗസില്ലാത്ത യാനങ്ങൾ
∙ഹൾ: നൈൽ ബ്ലൂ.
∙മുകൾ ഭാഗം: ഫ്ലൂറസന്റ് ഓറഞ്ച് (9 ഇഞ്ച് വീതിയിൽ) ∙ഹള്ളിന് ഇരുവശങ്ങളിലുമായി മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ റജിസ്റ്റർ നമ്പർ പതിപ്പിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]