ഉപ്പള ∙ റെയിൽവേ സ്റ്റേഷൻ റോഡിലെ പ്രിൻസ് ടവറിൽ തീപിടിത്തം. ഒരു കടയും, സ്കൂട്ടറും കത്തിനശിച്ചു.
കാസർകോട് സ്വദേശി ഷഫീക്കിന്റെ കംപ്യൂട്ടർ സെയിൽസ് ആൻഡ് സർവീസ് സ്ഥാപനവും കെട്ടിടത്തിനു താഴെ നിർത്തിയിട്ടിരുന്ന സ്കൂട്ടറുമാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
നാട്ടുകാരും, അഗ്നിരക്ഷാ സേനയുമെത്തി തീയണച്ചു. കൂടുതൽ കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണവിധേയമായത്.
തൊട്ടടുത്തുള്ള കടകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കംപ്യൂട്ടർ, ലാപ്ടോപ്, അടക്കമുള്ള ഉപകരണങ്ങളാണ് കത്തി നശിച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

