
ബദിയടുക്ക ∙ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്ത, 4.10 കോടി രൂപ ചെലവിൽ ബേള കുമാരമംഗത്ത് മോട്ടർ വാഹന വകുപ്പ് നിർമിച്ച കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ആൻഡ് കംപ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ് സെന്റർ തുരുമ്പെടുത്തും കുറ്റിക്കാടുകൾ നിറഞ്ഞും വെള്ളം കെട്ടിനിന്നും നശിക്കുന്നു. 2020 ഫെബ്രുവരി 14ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഉദ്ഘാടന ചെയ്തത്.
5 വർഷമായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല.
ഡ്രൈവിങ് വൈദഗ്ധ്യം തിരിച്ചറിയുന്നതിനു ജില്ലയിൽ ആദ്യത്തെ ആധുനിക ടെസ്റ്റിങ് കേന്ദ്രമായിരുന്നു ഇത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിങ് ടെസ്റ്റും വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും ഇവിടെ നടത്താനായിരുന്നു കേന്ദ്രം സ്ഥാപിച്ചത്.
ജർമൻ സാങ്കേതിക സൗകര്യങ്ങളോടെയാണ് ക്രമീകരണമൊരുക്കിയത്.
ഇതിന്റെ പ്രവർത്തനം മോട്ടർ വാഹനവകുപ്പ് അധികൃതർക്ക് പരിചയപ്പെടുത്തുന്നതിന് ജർമൻ സാങ്കേതിക വിദഗ്ധരെത്തി പരിശീലനം നൽകണം. അതും നടന്നിട്ടില്ല.യന്ത്രസാമഗ്രികളും നിരീക്ഷണ ക്യാമറകളും ലൈറ്റും ജനറേറ്ററും തുരുമ്പെടുത്ത് നശിക്കുന്നു.
പരാതി ഉയർന്നതിനെ തുടർന്ന് 2023 സെപ്റ്റംബർ18ന് ഇവിടെ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഉപകരണങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതും അൻപതോളം ക്യാമറകൾ നശിച്ചതും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]