പൊയ്നാച്ചി ∙ ചെമ്മനാട് പഞ്ചായത്തിലെ തിരക്കേറിയ പൊയ്നാച്ചി ടൗണിൽ പാതിയിൽ നിലച്ച സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങാൻ പ്രദേശവാസികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ രൂപീകരിച്ച കർമസമിതി യോഗം. 2 വർഷത്തിലേറെയായിട്ടും പൊയ്നാച്ചിയിലെ സർവീസ് റോഡു നിർമാണം എങ്ങുമെത്തിയില്ല.
പൊടിശല്യം കാരണം യാത്രക്കാരും വ്യാപാരികളും പൊറുതി മുട്ടിയിട്ടും നിർമാണം വേഗത്തിലാക്കാൻ കരാർ കമ്പനി തയാറാകുന്നില്ലെന്നു യോഗം ആരോപിച്ചു.
കടകളുടെ മുന്നിലെ പണി നിലച്ചതിനാൽ വ്യാപാര സ്ഥാപനങ്ങൾ കച്ചവടമില്ലാതെ പ്രതിസന്ധിയിലാണ്. ഈ മാസം നിർമാണം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി അറിയിച്ചിരുന്നെങ്കിലും നിർത്തിയ പ്രവൃത്തികൾ ഇതുവരെയായി പുനരാരംഭിക്കാത്തതിനാണ് സമിതി സമരത്തിനിറങ്ങുന്നത്. ഭാവി പരിപാടികൾ ആലോചിക്കാൻ നാളെ 4ന് വീണ്ടും യോഗം ചേരും.
കർമസമിതി യോഗം ചെമ്മനാട് പഞ്ചായത്തംഗം മിനി ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു.
കെവിവിഇഎസ് പ്രസിഡന്റ് എം.രാഘവൻ നായർ അധ്യക്ഷനായി. പഞ്ചായത്തംഗം അജന്ന എ.പവിത്രൻ, കർമസമിതി ചെയർമാൻ ഹരീഷ് ബി.നമ്പ്യാർ, കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, രാജൻ കെ.പൊയിനാച്ചി, എൻ.സി.ശ്രീജിത്ത് കുമാർ, എൻ.എ.വിനോദ്, കെ.വിജയൻ, കെ.പി.ജോർജ്, രവീന്ദ്രൻ കരിച്ചേരി, അഭിലാഷ് മൊട്ട, കെ.ബാബുരാജൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

