പാലാവയൽ ∙ നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള, ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചാവറഗിരി–കൂട്ടക്കുഴി റോഡ് നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. കൂട്ടക്കുഴി പട്ടികവർഗ ഉന്നതിയിലെ കുടുംബങ്ങൾക്കുൾപ്പെടെ നൂറുകണക്കിനാളുകളുടെ ഏക യാത്രാമാർഗമായ ഈ റോഡിന്റെ 2.5 കിലോമീറ്റർ ഭാഗം നേരത്തെ ടാറിങ് നടത്തിയിരുന്നു.
എന്നാൽ ചാവറഗിരി ഭാഗത്തെ 150 മീറ്റർ ഭാഗം നിർമാണം പൂർത്തികരിച്ചിരുന്നില്ല.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മുൻ പഞ്ചായത്ത് അംഗം തേജസ് ഷിന്റൊ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ റോഡിലെ നിർമാണ തടങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കിയത്. നടപ്പുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് ഇപ്പോൾ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്.
റോഡ് ഉദ്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് മേഴ്സി മാണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി.
ഫാ.സുബേഷ് ഒടിയതിങ്കൽ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സോണിയ വേലായുധൻ, പഞ്ചായത്ത് അംഗം ജോൺ പേണ്ടാനം, തേജസ് ഷിന്റോ, പ്രശാന്ത് സെബാസ്റ്റ്യൻ, ബെന്നി കോഴിക്കോട്ട്, വി.ബി.ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണിവയൽ– നിരത്തുംതട്ട് റോഡ്
ചിറ്റാരിക്കാൽ ∙ നവീകരിച്ച കണ്ണിവയൽ–നിരത്തുംതട്ട് റോഡ് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. നടപ്പുവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചെലവിലാണ് ഈ റോഡ് 4.5 മീറ്റർ വീതിയിൽ നവീകരിച്ചത്. ചടങ്ങിൽ വികസന സമിതി കൺവീനർ സണ്ണി ചെങ്ങാലിക്കുന്നേൽ ജോസഫ് മുത്തോലിയെ ആദരിച്ചു. റോബിൻ അരീപ്പറമ്പിൽ, സിസ്റ്റർ ലിനറ്റ്, ജോർജുകുട്ടി കുന്നേൽ, ജോസഫ് പടിഞ്ഞാറയിൽ എന്നിവർ പ്രസംഗിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

