പാലക്കുന്ന് (കാസർകോട്) ∙ റെയിൽപാളത്തിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച സംഭവത്തിൽ ബേക്കൽ പൊലീസും ആർപിഎഫും അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രി എട്ടരയോടെയാണു കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തായി പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കണ്ടത്. റെയിൽവേയുടെ ആവശ്യത്തിനായി പാളത്തിന്റെ സമീപത്തു നിരത്തിയിരുന്ന കോണ്ക്രീറ്റ് സ്ലാബുകളിലൊന്നിന്റെ ഭാഗമാണു പാളത്തിൽ കണ്ടത്.
സ്ലാബുകൾ സംഭവത്തിനു പിന്നാലെ റെയിൽവേ അധികൃതർ മാറ്റിയിരുന്നു.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രവീൺ, സുഹൃത്ത് മുതിയക്കാലിലെ മുഹമ്മദ് ഷാനിദ് എന്നിവരാണ് പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കണ്ടത്. ഇവർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.
8.16ന് ഇതുവഴി ചരക്ക് ട്രെയിൻ കടന്നുപോയിരുന്നു. സ്റ്റേഷൻ മാസ്റ്റർ ടി.മുഹമ്മദ് ഫയാസിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ചിറമ്മലിൽ റെയിൽവേ പാളത്തിൽ മരത്തടി കയറ്റിയ സംഭവമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

