ബദിയടുക്ക ∙ ജില്ലാ മത്സരങ്ങളടക്കം നടത്താൻ ശേഷിയുള്ള ബദിയടുക്ക ബോളുക്കട്ട മിനി സ്റ്റേഡിയത്തെ അവഗണിക്കുന്നതിനെതിരെ കായിക പ്രേമികളുടെ പ്രതിഷേധം.
ചെർക്കള കല്ലടുക്ക സംസ്ഥാനാനന്തര പാതയിലൂടെയും കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലൂടെയും ബദിയടുക്ക സുള്ളയപദവ് റോഡിലൂടെയും എത്തിച്ചേരാൻ കഴിയുന്ന മൈതാനമാണിത്.
ബദിയടുക്ക,പുത്തിഗെ,കുംബഡാജെ,എൻമകജെ പഞ്ചായത്തുകളിലെ കായികപ്രേമികൾ ആശ്രയിക്കുന്ന മൈതാനത്ത് പ്രാദേശിക പ്രീമിയർ ലീഗ് മത്സരങ്ങളും വിവിധ ക്ലബ്ബുകളുടെ മത്സരങ്ങളും നടക്കുന്നു. ഗാലറിയില്ല, ചുറ്റുമതിലിലില്ല, ജലവിതരണ സംവിധാനമില്ല.
രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്. സ്റ്റേഡിയം നവീകരിക്കുന്നതിനു വലിയ തുക ആവശ്യമുണ്ട് .
ഇതിനുള്ള ഫണ്ട് ബദിയടുക്ക പഞ്ചായത്തിനില്ല. ആകെയുണ്ടായിരുന്ന പവലിയനിന്റെ കട്ടിളയും ജനാലയും ഇളക്കി കൊണ്ടുപോയിരിക്കുകയാണ്.
കാസർകോട് മണ്ഡലത്തിലെ ഈ മൈതാനം നവീകരിക്കുന്നതിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക പഞ്ചായത്ത് നിവേദനം നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

