ചെറുവത്തൂർ ∙ ദേശീയപാതയിൽ നിന്ന് ചെറുവത്തൂർ നഗരത്തെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് അടിപ്പാതയുടെ പേരിൽ ഒരുക്കിയത് ഗുഹ പോലുള്ള പെട്ടിക്കൂട്. ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് തല താഴ്ത്തി പിടിച്ച്. ഓട്ടോകൾ കടന്നുപോകുന്നത് രണ്ടും കൽപിച്ച്.
സന്ധ്യ മയങ്ങിയാൽ വെളിച്ചം ഇല്ലാതെ ഗുഹയായി മാറുന്ന പാതയിലൂടെ ട്രെയിൻ ഇറങ്ങി വരുന്നവർ കടന്നുപോകുന്നത് ഭയത്തോടെ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ഈ ചെറിയ അടിപ്പാത മാറ്റി വിസ്തൃതമായ പാത വേണമെന്ന ആവശ്യവുമായി മാസങ്ങളായി ജനകീയ കർമസമിതി സമരത്തിലാണ്.
സമരക്കാർ പറയുന്നത്
200 മീറ്റർ അകലെ ചെറുവത്തൂർ–പടന്ന റോഡിൽ അടിപ്പാത നിർമിക്കുന്ന സാഹചര്യത്തിൽ ഇവിടെ എന്തിനാണ് വീണ്ടും ഒരു അടിപ്പാത എന്ന ചേദ്യത്തിന് സമരസമിതിക്ക് മറുപടിയുണ്ട്.ചെറുവത്തൂർ നഗരത്തിൽ ജനങ്ങൾക്ക് ഇതു വഴി ഏളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാനും കഴിയും. ഇതോടൊപ്പം തന്നെ ഈ റോഡിന്റെ ഇരുഭാഗങ്ങളിലുമായി ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർ നിത്യം ടൗണിലേക്ക് കടന്ന വരുന്ന വഴി കൂടിയാണ് ഇത്.
അതിനാൽ ഈ റോഡിൽ ഇത്തരത്തിൽ ഗുഹ പോലുള്ള അടിപ്പാത മാത്രം സ്ഥാപിക്കുന്നതിനെതിരെ സമരം തുടരുമെന്ന് ജനകീയ കർമസമിതി ഭാരവാഹികൾ പറയുന്നു.
നിരാഹാര സമരംതുടരുന്നു
റെയിൽവേ സ്റ്റേഷൻ റോഡിൽ സൗകര്യപ്രദമായ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പോരാട്ടം ഇപ്പോൾ നിരാഹാര സമരത്തിലേക്ക് എത്തി നിൽക്കുന്നു. ആദ്യഘട്ടത്തിൽ കുറച്ച് പേർ സമരത്തിൽ പങ്കെടുത്ത് സജീവമായി.
പിന്നീട് സമരം ജനങ്ങൾ ഏറ്റെടുക്കുന്ന ചിത്രമാണ് കണ്ടത്. ഇതിനിടയിൽ പൊലീസ് എത്തി പട്ടാപ്പകൽ സമരക്കാർ ഇരിക്കുന്ന പന്തൽ പൊളിച്ച് മാറ്റുന്ന നടപടി ഉണ്ടായി. ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.
പൊലീസ് പൊളിച്ച് മാറ്റിയ പന്തൽ ഉടൻ തന്നെ സമരക്കാർ എത്തി വീണ്ടും കെട്ടി ഉയർത്തി. ഓരോ ദിവസവും സ്ത്രീകളടക്കമുള്ളവർ സമരത്തിൽ പങ്കാളികളാകുന്നു. ചിലർ വിവാഹ വാർഷിക ആഘോഷങ്ങളും പിറന്നാൾ ആഘോഷങ്ങളുമെല്ലാം സമര പന്തലിൽ നടത്താൻ തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

