ബന്തടുക്ക∙ മാണിമൂലയിൽ പുരാവസ്തു വകുപ്പിന്റെ ഖനനത്തിനിടയിൽ ഗുഹയിലെ മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചപ്പോൾ അർധമൂല്യ കന്മുത്തുകളും ഇരുമ്പുപകരണങ്ങളും മൺപാത്രങ്ങളും ലഭിച്ചു. കൊത്തുപണികളാൽ അലങ്കരിച്ച കവാടത്തിൽ ഒറ്റ ചെങ്കൽ പാളി വച്ച് അടച്ച നിലയിൽ ഉണ്ടായിരുന്ന ഗുഹ രൂപത്തിലുള്ള രഹസ്യ അറ തുറന്നപ്പോളാണ് മഹാശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകൾ വീണ്ടും കണ്ടെടുത്തത്.
രഹസ്യഅറയിൽ നിന്നു ലഭിച്ച കന്മുത്തുകളിൽ ഭൂരിഭാഗവും കാർണീലിയൻ മുത്തുകളാണ്.
രണ്ട് കറുത്ത ബാൻഡഡ് അഗെറ്റ് മുത്തുകളും ഇക്കൂട്ടത്തിലുണ്ട്. ഉളികൾ, മഴു എന്നിങ്ങനെ 6 ഇരുമ്പുപകരണങ്ങളാണ് കണ്ടെത്തിയത്.
ചെറിയ കോപ്പകളാണ് ലഭിച്ച മൺ പാത്രങ്ങൾ. വലിയ പാത്രങ്ങൾ മുൻപ് നീക്കം ചെയ്യപ്പെട്ടു പോയിരുന്നു. ഇന്നലെ തുറന്ന ഗുഹയ്ക്കു അർധഗോളാകൃതിയിലുള്ള 2.70 മീറ്റർ വ്യാസവും 95 സെമീറ്റർ ഉയരവുമുണ്ട്. മധ്യഭാഗത്ത് ചതുരാകൃതിയിലുള്ള തൂണുണ്ടായിരുന്നു.
പൈപ്പ് ലൈനിന് കുഴിയെടുക്കുമ്പോൾ ഇത് പൊട്ടിപ്പോകുകയാണുണ്ടായത്. തൂണിന്റെ 3 കഷണങ്ങൾ കണ്ടെത്തുകയുണ്ടായി.
കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ ഇൻ ചാർജ് ഓഫിസർ കെ.കൃഷ്ണ രാജിന്റെ നേതൃത്വത്തിലാണ് 4 ദിവസം മുൻപ് പ്രദേശം കുഴിച്ചുള്ള പരിശോധന ആരംഭിച്ചത്.
കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക മാണിമൂലയിൽ മൊബൈൽ ടവറിനു സമീപത്താണ് ഖനനം നടക്കുന്നത്. പ്രദേശത്ത് കൂടുതൽ പുരാവസ്തു ശേഖരം ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഖനനം നടത്തി പരിശോധിക്കുന്നത്.
കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ ചാർജ് ഓഫിസർ കെ.കൃഷ്ണ രാജിന്റെ നേതൃത്വത്തിൽ എസ്കവേഷൻ അസിസ്റ്റന്റ് ഓഫിസർ വി.എ.വിമൽ കുമാർ, (വകുപ്പ് അധ്യക്ഷ കാര്യാലയം തിരുവനന്തപുരം), ടി.പി.നിബിൻ പഴശ്ശിരാജ മ്യൂസിയം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഏപ്രിൽ 4 നാണു ജലജീവൻ പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പ്രദേശത്ത് മഹാശിലാകാലത്തെ സംസ്കാരത്തിന്റെ ശേഷിപ്പുകളിൽപെട്ട
മൺ പാത്രങ്ങളും എല്ലിൻ ഭാഗങളും കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

