നീലേശ്വരം നഗരസഭ: യുഡിഎഫ്, എൽഡിഎഫ്
നീലേശ്വരം ∙ നഗരസഭയിലെ 34 വാർഡുകളിലും യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എൻഡിഎ 20 വാർഡുകളിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.
മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥികൾ അല്ലാത്തവരും ചില വാർഡുകളിൽ പത്രിക നൽകിയിട്ടുണ്ട്.
മടിക്കൈ പഞ്ചായത്തിലെ 16 വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. 15ാം വാർഡിലൊഴികെ ബാക്കി എല്ലാ വാർഡുകളിലും ബിജെപി സ്ഥാനാർഥികളും പത്രിക നൽകിയിട്ടുണ്ട്.
യുഡിഎഫ് 2 വാർഡുകളിലേക്ക് മാത്രമാണ് പത്രിക നൽകിയത്.
കിനാനൂർ-കരിന്തളം പഞ്ചായത്തിലെ 19 വാർഡുകളിലും യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. 18 വാർഡുകളിൽ ബിജെപിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർഥികൾ ഇല്ല.
കള്ളാർ: ബിജെപി
രാജപുരം ∙ കള്ളാർ പഞ്ചായത്ത് ബിജെപി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പി.കെ.വിനോദ് (കുടുംബൂർ–1), കെ.എസ്.ഉഷ (ആടകം–2), ടി.ഓമന (ചേടിക്കുണ്ട്–3), എൻ.ആർ.നിഷിധ (കോളിച്ചാൽ–5), പി.ദീപിക (മാലക്കല്ല്–6), സി.ബാലകൃഷ്ണൻ (ചെറുപനത്തടി–7), കെ.സുധാകരൻ (വണ്ണാത്തിക്കാനം–9), എ.കെ.മാധവൻ (രാജപുരം–10), കെ.ചന്ദ്രൻ (കരിന്ദ്രംകല്ല്–11), കെ.എൻ.ലതിക (ചേറ്റുകല്ല്–12), സുജാത നാരായണൻ (പൂടംകല്ല്–13), എം.ഷീന (കൊട്ടോടി–14), പി.ഗീത (മഞ്ഞങ്ങാനം–15) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

