കാസർകോട് ∙ ദിവസങ്ങളോളം നീണ്ട സ്ഥാനാർഥി നിർണയചർച്ചകൾ, തർക്കങ്ങൾ, രാജി ഭീഷണി, കയ്യാങ്കളി, സംവരണ വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ പിടിക്കാനുള്ള നേതാക്കളുടെ ഓട്ടം, ഒടുവിൽ എല്ലാം ഇന്നലെ മൂന്നോടെ പത്രിക സമർപ്പണത്തിനുള്ള സമയം തീർന്നതോടെയാണ് എല്ലാ പാർട്ടികളിലെയും നേതാക്കൾക്ക് അൽപം ആശ്വാസമായത്.
ഇനി ചിലയിടങ്ങളിൽ മുന്നണി സ്ഥാനാർഥികൾക്കു എതിരായ വിമതരായി മത്സരിക്കുന്നവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള അനുരഞ്ജനവും ഓഫറുകളുമായി നേതാക്കൾ വിമതരെ കാണാനെത്തും.
ചിലയിടങ്ങളിൽ ഇടഞ്ഞുനിൽക്കുന്ന മുന്നണി കക്ഷികളുമായി ചർച്ചകൾ നടത്തി പ്രശ്നപരിഹാരത്തിനു ശ്രമം. അനുരഞ്ജനം പാളിയാൽ തോൽവി പോലും പ്രതീക്ഷിക്കാം.
സൂക്ഷ്മ പരിശോധന പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും നേതാക്കളും പ്രവർത്തകരും
എൽഡിഎഫിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം മഞ്ചേശ്വരം ഒഴികെയുള്ള ഡിവിഷനുകളിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. അതിനാൽ സ്ഥാനാർഥികൾ പ്രചാരണവും തുടങ്ങി. മഞ്ചേശ്വരം ഡിവിഷനിൽ എൻസിപിഎസുമായുള്ള തർക്കമാണ് എൽഡിഎഫിലുണ്ടായത്.
എന്നാൽ യുഡിഎഫിൽ ഘടകകക്ഷികൾക്കു സീറ്റു നൽകിയത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് കോൺഗ്രസ് തർക്കമുണ്ടായത്.
പത്രിക നൽകുന്നതിനുള്ള സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്കു അംഗീകാരം നൽകിയത്.
നഗരസഭകളിലും ഗ്രാമ–ബ്ലോക്ക് പഞ്ചായത്തുകളിലെ ചില ഡിവിഷനുകളിലും വാർഡുകളിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം ഏറെയുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചതായി എല്ലാം മുന്നണി നേതാക്കൾ അവകാശപ്പെടുന്നുവെങ്കിലും ചിലയിടങ്ങളിലും ഇപ്പോഴും പ്രശ്നങ്ങൾ പുകയുന്നുണ്ട്.
സൂക്ഷ്മ പരിശോധനയും പിൻവലിക്കൽ സമയവും കഴിഞ്ഞാൽ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

