കാസർകോട്∙ റിട്ട. കോളജിയറ്റ് ഡപ്യൂട്ടി ഡയറക്ടറും സംസ്ഥാന പരിസ്ഥിതി കൗൺസിൽ അംഗവുമായിരുന്ന പ്രഫ.
വി. ഗോപിനാഥൻ (71) നിലമ്പൂരിൽ അന്തരിച്ചു.
കാസർകോട് ട്രാവൽ ക്ലബ്ബിനൊപ്പം മലപ്പുറത്തേക്ക് പരിസ്ഥിതി പഠന യാത്രയ്ക്ക് പോയതായിരുന്നു. കഴിഞ്ഞ രാത്രി 12 മണിയോടെ ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെയാണ് പ്രകൃതി പഠനവുമായി ബന്ധപ്പെട്ട് മലപ്പുറത്തേക്ക് യാത്ര തിരിച്ചത്.
ഭാര്യ, കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു.
കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ, ഉത്തരമേഖലാ കോളജിയറ്റ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
കാസർകോട്ടെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിലും കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്നു. മൃതദേഹം വൈകിട്ടോടെ കാസർകോട്ട് എത്തിക്കും.
മക്കൾ: ശ്രുതി മനോജ് (എൻജിനീയർ യുഎസ്). ഡോ.
ശ്വേത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

