തൃക്കരിപ്പൂർ ∙ ചേതനയറ്റ കുഞ്ഞുമുഖം കണ്ട് അവസാനമായി യാത്ര പറയാൻ എത്തിയവരെല്ലാം വിതുമ്പി. കഴിഞ്ഞദിവസം കായലിൽ മുങ്ങിമരിച്ച തൃക്കരിപ്പൂർ കടപ്പുറം ബീച്ചാരക്കടവിലെ എട്ടാം തരം വിദ്യാർഥി ഇ.എം.ബി.മുഹമ്മദിന്റെ (13) മൃതദേഹം പൊതുദർശനത്തിനു വച്ച ഇടങ്ങളിൽ തടിച്ചുകൂടിയവരുടെ മുഖങ്ങളിലെല്ലാം സങ്കടക്കടലിരമ്പി.
കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മുഹമ്മദ് പഠിച്ച സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ആദ്യം കൊണ്ടുവന്നത്. നാട്ടുകാരും പഠിപ്പിക്കുന്നവരും കൂടെ പഠിക്കുന്നവരുമായി വലിയ ജനസഞ്ചയം.
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവർ ആദരം അർപ്പിച്ചു. വിദ്യാലയം അന്ത്യയാത്ര നൽകിയപ്പോൾ സഹപാഠികൾ തേങ്ങി.
പിന്നീട് വീട്ടിനടുത്തുള്ള തൃക്കരിപ്പൂർ കടപ്പുറം സത്യൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലാണ് പൊതുദർശനം.
ഇവിടെയും അനേകരെത്തി. കടലോരത്തിന്റെ സങ്കടവും കണ്ണീരും സത്യൻ ക്ലബ്ബിലും മുഹമ്മദിന്റെ വീട്ടിലും കണ്ടു. തൃക്കരിപ്പൂർ കടപ്പുറം ജുമാമസ്ജിദ് കബറിടത്തലാണ് കബറടക്കിയത്. ഒട്ടേറെപ്പേർ അന്ത്യയാത്രയ്ക്കെത്തി.
തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം, കെപിസിസി അംഗം കെ.വി.ഗംഗാധരൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ.വി.പി.പി.മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം ഇ.കുഞ്ഞിരാമൻ, എഇഒ രമേശൻ പുന്നത്തിരിയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു തുടങ്ങി നൂറുകണക്കിനാളുകളാണ് പൊതുദർശനത്തിനു വച്ച കേന്ദ്രങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]