
സ്പോട് അഡ്മിഷൻ
സീതാംഗോളി ∙ ഗവ. ഐടിഐയിൽ എൻസിവിടി ഏകവത്സര ട്രേഡിലെ (വെൽഡർ) ഏതാനും ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ 25 മുതൽ 30 വരെ നടത്തും.
ഉച്ച 12.30 വരെ അപേക്ഷകൾ സ്വീകരിക്കും. 9744623848.
സീറ്റൊഴിവ്
മഞ്ചേശ്വരം ∙ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.
കോളജിൽ ഒന്നാം വർഷ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് എസ്സി, എസ്ടി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിൽ സീറ്റൊഴിവ്. വിദ്യാർഥികൾ (കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ വഴി അപേക്ഷിച്ചവരും അല്ലാത്തവരും) ഇന്നു 3ന് അകം കോളജ് ഓഫിസിൽ രേഖകൾ സഹിതം അപേക്ഷ നൽകണം.
9496359471. അധ്യാപക ഒഴിവ് ഉപ്പള ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് ജൂനിയർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 9ന് രാവിലെ 10നു സ്കൂളിൽ.
9447522079.
പോളിടെക്നിക് സ്പോട് അഡ്മിഷൻ
പെരിയ ∙ സർക്കാർ പോളിടെക്നിക് കോളജുകളിലേക്കുള്ള 2025-26 വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ 29ന് പെരിയ ഗവ. പോളിടെക്നിക്കിൽ നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും നിലവിൽ പ്രവേശനം ലഭിച്ച ബ്രാഞ്ച്, സ്ഥാപനം മാറാൻ ആഗ്രഹമുള്ളവർക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
അപേക്ഷകർ അന്ന് രാവിലെ 10.30 ന് മുൻപ് പോളിടെക്നിക് കോളജിൽ പേര് റജിസ്റ്റർ ചെയ്യണം. നിലവിലുള്ള ഒഴിവുകളുടെയും മറ്റു വിവരങ്ങളും അറിയുന്നതിന് www.polyadmission.org എന്ന വെബ്സൈറ്റിലെ Diploma admission Regular 202526 എന്ന ലിങ്ക് ഉപയോഗിക്കണം.
0467 2234020, 7561083597, 9446168969. ഓവർസീയർ നിയമനം
കാറഡുക്ക ∙ എൽഐഡി ആൻഡ് ഇഡബ്ല്യു സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം 29ന് 11നു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ.
റോഡ് അടച്ചിടും
കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിലേക്ക് കയറിയവരുന്ന സർവീസ് റോഡ് ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]