കരിന്തളം ∙ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെസിസിപിഎൽ) ജില്ലയിലെ ആദ്യത്തെ പെട്രോൾ പമ്പ് കരിന്തളം തലയടുക്കത്ത് ഉദ്ഘാടനത്തിന് സജ്ജമായി. കെസിസിപിഎലിന്റെ 4ാമത്തെ പെട്രോൾ പമ്പാണിത്. നാളെ രാവിലെ 8ന് ട്രയൽ വിൽപന ആരംഭിക്കുന്ന ഈ പെട്രോൾ പമ്പിൽ 15 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎലുമായി സഹകരിച്ച് ആരംഭിക്കുന്ന സംരംഭമാണ് ഇത്. കെസിസിപിഎല്ലിന്റെ സ്ഥലത്ത് ആരംഭിക്കുന്ന ഈ പെട്രോൾ പമ്പിനായി ബിപിസിഎൽ ഒരു കോടി രൂപയും കെസിസിപിഎൽ 75 ലക്ഷം രൂപയുമാണ് ചെലവിടുന്നത്.
ഓയിൽ മാറ്റാനും സൗജന്യമായി കാറ്റ് നിറയ്ക്കാനുമുള്ള സൗകര്യം, വിശ്രമമുറി, റിഫ്രഷ്മെന്റ് സെന്റർ, സ്റ്റോർ എന്നിവയും ഇവിടെ ഉണ്ടാവും.
ഭാവിയിൽ സിഎൻജി, ഇ–ചാർജിങ് സ്റ്റേഷനുകളും ആരംഭിക്കുമെന്നു കെസിസിപിഎൽ ചെയർമാൻ ടി.വി.രാജേഷ്, മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു. ഓഗസ്റ്റ് അവസാന വാരം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ തലയടുക്കത്തെ പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]