നീലേശ്വരം ∙ കിഫ്ബിയുടെ സഹായത്തോടെ 42.1 കോടി ചെലവിൽ നിർമിക്കുന്ന നിലേശ്വരം-ഇടത്തോട് റോഡിന്റെ നീലേശ്വരം നഗരസഭയുടെ ഭാഗത്തെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കെആർഎഫ്ബിക്കാണു റോഡിന്റെ നിർമാണച്ചുമതല. നീലേശ്വരം റെയിൽവേ മേൽപാലം മുതൽ താലൂക്കാശുപത്രിവരെയുള്ള ഭാഗത്താണ് ഇനി നിർമാണം നടക്കാനുള്ളത്.
127 ഭൂവുടമകൾക്കായി 10 കോടി 80 ലക്ഷം രൂപ നൽകിയാണ് പ്രദേശത്തെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് പിഡബ്ല്യുഡി വിഭാഗത്തിനു കൈമാറിയത്.
കെട്ടിടങ്ങൾ പൊളിക്കുന്നതു പൂർത്തിയാക്കി റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്നു നഗരസഭ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]