
കാസർകോട് ∙ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻകാലങ്ങളിൽ കാസർകോട് നേരിട്ട അവഗണന മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി വി.
അബ്ദുറഹിമാൻ പറഞ്ഞു. ഒരുകോടി രൂപ ചെലവിൽ മഞ്ചേശ്വരം പഞ്ചായത്ത് ഗ്രൗണ്ടിൽ നിർമിക്കുന്ന കളിക്കളത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രം 5 കോടിയുടെ കായിക പദ്ധതികൾ പുരോഗമിക്കുകയാണ്.
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വേണമെന്നത് സംസ്ഥാനത്തിന്റെ കായിക നയത്തിന്റെ ഭാഗമാണെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം.മുഹമ്മദ് അഷ്റഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മോന്തെരോ, ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹിമാൻ, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംഷീന, സ്ഥിരസമിതി അധ്യക്ഷരായ രാധ, യാദവ ബഡാജെ, തുളു അക്കാദമി ചെയർമാൻ കെ.ആർ.ജയാനന്ദ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹനീഫ് പടിഞ്ഞാർ, അസീസ് ഹാജി, ഹരിശ്ചന്ദ്ര, ആർ.കെ.ശ്രീധര, ഇബ്രാഹിം തൊക്കേ, എം.അബ്ദുൽ ഹമീദ്, ഗണപതി പൈ, വി. ശ്രീവൽസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]