സ്കോളർഷിപ്:അപ്ഡേറ്റ് ചെയ്യണം
കാസർകോട് ∙ പ്രീമെട്രിക് (9, 10 ക്ലാസുകൾ), പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെ) അപേക്ഷിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ കേന്ദ്രസർക്കാരിൽനിന്നു ധനസഹായം ലഭിക്കുന്നതിന് scholarships.gov.inൽ റജിസ്റ്റർ ചെയ്തു ലഭിക്കുന്ന ഒടിആർ നമ്പർ ഇ-ഗ്രാന്റ്സ് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. 04994–255466.
അദാലത്ത് നീട്ടി
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ കെട്ടിട
നിർമാണത്തൊഴിലാളി ക്ഷേമ സെസ് 2024 മാർച്ച് 31 വരെ നോട്ടിസുകൾ കൈപ്പറ്റിയിട്ടും അടയ്ക്കാത്ത കെട്ടിട ഉടമകൾക്കായി നടത്തുന്ന അദാലത്ത് ഡിസംബർ 31 വരെ നീട്ടി.
8547655314.
യോഗം 25ന്
കാസർകോട് ∙ ജില്ലാ ആസൂത്രണ സമിതി യോഗം 25ന് 2നു ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
യോഗം മാറ്റി
കാസർകോട് ∙ ഇന്നും 25നും കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ സമയ നിർണയ യോഗം മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
കാസർകോട് ∙ ജില്ലയിൽ ഹെൽത്ത് സർവീസസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-2(ഫസ്റ്റ് എൻസിഎ-എസ്ഐയുസി നാടാർ–കാറ്റഗറി നമ്പർ 614/2023) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
നിയമനം നടത്തും
നീലേശ്വരം ∙ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. രേഖകൾ സഹിതം നാളെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം.
വോർക്കാടി ∙ ഫാമിലി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം 29ന് 11നു ഹെൽത്ത് സെന്ററിൽ.
04998–203900. വോർക്കാടി ∙ ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കു താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം 26ന് 11.30നു ഹെൽത്ത് സെന്ററിൽ. പ്രായപരിധി 18-36.
ഫോൺ: 04998–203900. പരവനടുക്കം ∙ ചെമ്മനാട് ഗവ.
ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ.
9495795061.
പ്രവേശനം തുടങ്ങി
കാസർകോട് ∙ ഗവ.ഐടിഐയിൽ ഐഎംസിയുടെ നേതൃത്വത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടെ വിവിധ കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഇന്റർനാഷനൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ എസി മെക്കാനിക്, ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയാണു കോഴ്സുകൾ.
6282238554. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]